പത്തനംതിട്ട:ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11100 പേര്‍ക്ക് 101 കോടി രൂപ റീസര്‍ജന്റ് കേരള വായ്പയും വെള്ളപ്പൊക്ക സഹായമായ ഉജ്ജീവന പദ്ധതി പ്രകാരം 99 പേര്‍ക്ക് 12.58 കോടി രൂപയും നല്‍കി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലോണ്‍ നല്‍കിയ ജില്ലയായി പത്തനംതിട്ട മാറിയതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. പത്തനംതിട്ടയില്‍ നടന്ന ബാങ്കിംഗ് ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മേഖലയിലെയും പ്രത്യേകത അനുസരിച്ചുള്ള പദ്ധതികള്‍ തയാറാക്കി ബാങ്കുകളുടെ ആവശ്യമായ ഇടപെടലോടെ കൂടുതല്‍ വായ്പകള്‍ നല്‍കി സി ഡി റേഷ്യോ ഉയര്‍ത്താനുള്ള കൂട്ടായ ശ്രമം ഉണ്ടാകണം. വിദ്യാഭ്യാസ പദ്ധതിയില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ സഹായം ലഭിക്കുന്ന സമീപനമാണ് ബാങ്കുകളില്‍ നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അവലോകനത്തില്‍ ലക്ഷ്യത്തിന്റെ 82 ശതമാനം വായ്പകള്‍ ജില്ലയില്‍ ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. 6242 കോടി രൂപ. മുന്‍ഗണനാ വായ്പ 78 ശതമാനം. അതായത് 4323 കോടി രൂപ. കാര്‍ഷിക മേഖല 82 ശതമാനം. 2365 കോടി രൂപ. വാണിജ്യ വ്യവസായ മുദ്ര മേഖല 93 ശതമാനം. 936 കോടി രൂപ. മറ്റ് മേഖലയില്‍ 58 ശതമാനം. 1021 കോടി രൂപ ഉള്‍പ്പെടെ ആകെ ലക്ഷ്യമായ 5600 കോടിയില്‍ 4323 കോടി രൂപ നല്‍കി 77 ശതമാനത്തില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 400 കോടി രൂപയുടെ വര്‍ധന.
ജില്ലയിലെ നിക്ഷേപം 3375 കോടി രൂപ വര്‍ധിച്ച് 44692 കോടി രൂപയും ലോണുകള്‍ 1697 കോടി രൂപ വര്‍ധിച്ച് 14080 കോടി രൂപയും വിദേശ നിക്ഷേപം 1366 കോടി രൂപ വര്‍ധിച്ച് 21823 കോടി രൂപയും എത്തിച്ചേര്‍ന്നു. സി ഡി റേഷ്യോ 31.50 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
യോഗത്തില്‍ എസ്ബിഐ റീജിയണല്‍ മാനേജര്‍ സുരേഷ് കുമാര്‍ കിള്ളിയോട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍, ആര്‍ബിഐ മാനേജര്‍ പി.ജി.ഹരിദാസ്, നബാര്‍ഡ് മാനേജര്‍ രഘുനാഥപിള്ള, ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്ക് മേലധികാരികള്‍ എന്നിവര്‍ സംസാരിച്ചു.
Your comment?