5:32 pm - Sunday November 23, 0155

എന്‍.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്നും എന്നാല്‍ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും:കലഞ്ഞൂര്‍ മധു

Editor

അടൂര്‍: എന്‍.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്നും എന്നാല്‍ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഡയറക്ടര്‍ബോര്‍ഡ് അംഗവും, യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധു പറഞ്ഞു. അടൂര്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ് സമധൂരമാണ് പിന്തുടരുന്നത്. കേരളീയ വിശ്വാസത്തിന് കോട്ടം തട്ടിയപ്പോള്‍ പ്രതികരിക്കാന്‍ തയാറായത് എന്‍.എസ്.എസാണ് .
നമ്മുടെ അഭിപ്രായം ജാതിമതഭേദമന്യേ ജനങ്ങള്‍ നെഞ്ചിലേറ്റിയ സ്ഥിതിയാണ് കാണാന്‍ കഴിഞ്ഞത്. ചില ബാഹ്യശക്തികളുടെ ഇടപെടല്‍ കൊണ്ടാണ് അടൂരില്‍ കോളേജ് തുടങ്ങാന്‍ കഴിയാതെ പോയത്.കോളേജിന് ലഭിച്ച സ്ഥലം തട്ടിയെടുത്തതില്‍ വിഷമമുണ്ട്. സ്ഥലം തിരികെ ലഭിക്കുമെന്നാണ് വിശ്വാസമെന്നും കലഞ്ഞൂര്‍ മധു പറഞ്ഞു.

ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മാണം, പെന്‍ഷന്‍ പദ്ധതി, ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപിക്കല്‍ എന്നിവക്ക് മുന്‍ഗണന നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത്.സ്വാശ്രയ കോളേജ് തുടങ്ങാനുള്ള ശ്രമങ്ങള്‍ തുടരും.21727582 രൂപ വരവും, 21724577 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് യൂണിയന്‍ സെക്രട്ടറി കെ.ജി ജീവന്‍കുമാര്‍ അവതരിപ്പിച്ചത്.
കരയോഗ അംഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികളില്‍ പഠനത്തില്‍ സമര്‍ദ്ധരായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി വിദ്യാഭ്യാസ നിധി രൂപീകരിച്ചു. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള നിര്‍ദ്ധനരും നിരാലംബരുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് 140000 രൂപ ബജറ്റില്‍ വകയിരിത്തിരിക്കുന്നത്.
അര്‍ഹരായ എല്ലാ കരയോഗപ്രവര്‍ത്തകര്‍ക്കും ചികിത്സാ ധനസഹായം എത്തിക്കുന്നതിന് പദ്ധതിക്ക് രൂപം നല്‍കി. ഭവന ധാന പദ്ധതി, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, യൂണിയന്‍ സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ധനസഹായം, ഭവന ധാന പദ്ധതി തുടങ്ങി സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യക്തിത്വ വികസന ക്ലാസുകള്‍, കരിയര്‍ ഗയ്ഡന്‍സ്, പരീക്ഷ പേടി അകറ്റുന്നതിനുള്ള അവബോധ ക്ലാസുകള്‍, പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് എന്നിവ നടത്തുന്നതിന് ബഡ്ജറ്റില്‍ തുക വകയിരിത്തിയിട്ടുണ്ട്.
ധനലക്ഷ്മി ബാങ്കിന്റെ സഹായത്തോടെ പുതിയതായി ഡയറി യൂണിറ്റുകള്‍ തുടങ്ങുന്നതിന് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപടി സ്വീകരിക്കും.
പച്ചക്കറി കൃഷി വ്യാപിപിക്കുന്നതിന്റെ ഭാഗമായി എല്ലാ കരയോഗത്തിലും സൗജന്യമായി പച്ചക്കറിവിത്ത് വിതരണം ചെയ്യും. ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ആദ്ധ്യാത്മികസംഗമം എല്ലാ കരയോഗങ്ങളിലും നടത്തും.
യൂണിയന്‍ ഭരണസമതി അംഗങ്ങളായ ജയചന്ദ്രന്‍ ഉണ്ണിത്താന്‍, മാനപ്പള്ളില്‍.ബി.മോഹന്‍കുമാര്‍, സി.ആര്‍ ദേവലാല്‍, കെ.ശിവന്‍കുട്ടിപ്പിള്ള,
എസ്.മുരുകേശ്, പി.എന്‍ തങ്കമ്മ, പ്രൊഫ.ജയകുമാരി, പ്രതിനിധി സഭാംഗങ്ങളായ വിജയകുമാര്‍, എ.എം അനില്‍കുമാര്‍, എന്‍.എസ്.എസ് ഇന്‍സ്‌പെക്റ്റര്‍ ജി.അജിത് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

16 സെന്റ് ഭൂമി സര്‍ക്കാരിന് നല്‍കി ജോണ്‍ മാത്യുസും കുടുംബവും

എസ്ബിഐ ഏറ്റവും അധികം വായ്പ നല്‍കിയ ജില്ല പത്തനംതിട്ട

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ