5:32 pm - Tuesday November 23, 9052

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും: മന്ത്രി

Editor

കലഞ്ഞൂര്‍:വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. പാഠ്യപാഠ്യേതര നേട്ടങ്ങളുടെ അംഗീകാരമായി സംസ്ഥാന ആഭ്യന്തരവകുപ്പ് സ്‌കൂളില്‍ അനുവദിച്ച സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാലു മാസത്തിനുള്ളില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള പരമാവധി ക്ലാസുകളും ഹൈടെക്ക് ആവും. ഇതിലൂടെ കേരളത്തിന് ഡിജിറ്റല്‍ സംസ്ഥാനമെന്ന പദവി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വിജയം സര്‍ക്കാരിന്റെ മാത്രം വിജയമല്ല ജനങ്ങളുടെ വിജയമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തുന്നതാണ് ഈ വിജയത്തിന് കാരണം. ജനകീയതയും ആധുനികതയും ഒന്നിച്ചു കൊണ്ടുപോകുന്നതിലൂടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു. സാമൂഹിക സേവന മേഖലകളിലും ആരോഗ്യ-വ്യക്തിത്വ-വികസന തലങ്ങളിലും ബദ്ധശ്രദ്ധരായ ഒരുപറ്റം വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ എസ്പിസി യൂണിറ്റിലൂടെ കഴിയട്ടെയെന്നും അദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് മുഖ്യപ്രഭാഷണം നടത്തി. എസ്പിസി നോഡല്‍ ഓഫീസര്‍ ആര്‍ പ്രദീപ്കുമാര്‍ എസ്പിസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ ക്ലാസുകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ജില്ലാപഞ്ചായത്തംഗം അഡ്വ. ആര്‍ ബി രാജീവ്കുമാര്‍ അനുമോദിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പോലീസ് മേധാവി ജി ജയദേവ്, എസ്പിസി നോഡല്‍ ഓഫീസര്‍ ആര്‍ പ്രദീപ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ആര്‍ബി രാജീവ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ബ്ലോക്ക് പഞ്ചായത്തംഗം വി റ്റി അജോമോന്‍, കലഞ്ഞൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി ജയകുമാര്‍, കൂടല്‍ സിഐ ബി രാജേന്ദ്രന്‍പിളള, പ്രന്‍സിപ്പല്‍ ഡി പ്രമോദ്കുമാര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എസ് ലാലി, ഹെഡ്മിസ്ട്രസ് കെ. സരോജിനി, ജിഎല്‍പിഎസ് ഹെഡ്മാസ്റ്റര്‍ വി അനില്‍, സി പി ഒ ഫിലിപ്പ് ജോര്‍ജ്, മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ഹെഡ്മിസ്ട്രസുമാര്‍, പിറ്റിഎ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ആറന്മുള ഉതൃട്ടാതി ജലോത്സവം: നദിയിലെ മണ്‍പുറ്റ് ഉടന്‍ നീക്കും

16 സെന്റ് ഭൂമി സര്‍ക്കാരിന് നല്‍കി ജോണ്‍ മാത്യുസും കുടുംബവും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ