ആറന്മുള:ആറന്മുള ഉതൃട്ടാതി ജലോത്സവം നടക്കുന്ന പമ്പാനദിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്‍പുറ്റുകള്‍ ഓഗസ്റ്റ് അഞ്ചിന് മുന്‍പ് നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നിര്‍ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ സുരക്ഷാ പരിശോധനയില്‍ തീരുമാനമായി. ആറന്മുള ഉതൃട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ, വഴിപാട് വള്ളസദ്യകള്‍ എന്നിവയ്ക്ക് മുന്നോടിയായി ദുരന്തസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാറാണിയുടെ നേതൃത്വത്തില്‍ ഇന്നലെ സുരക്ഷാ പരിശോധന നടത്തി. ആറാട്ട് കടവ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുളള മണ്‍പുറ്റ് നീക്കം ചെയ്യുന്ന ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. മറ്റ് സ്ഥലങ്ങള്‍ വൃത്തിയാക്കുവാന്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
ക്ഷേത്രത്തിന് സമീപമുളള റോഡുകളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. വള്ളംകളിയോടനുബന്ധിച്ച് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കും. ഫയര്‍ഫോഴ്‌സ്, റവന്യു, പോലീസ്, ആരോഗ്യം എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുക. സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായി പളളിയോട ക്യാപ്റ്റന്‍മാര്‍ക്കും മറ്റ് വാളണ്ടിയര്‍മാര്‍ക്കുമായി ഫയര്‍ഫോഴ്‌സ് ഏകദിന പരിശീലനം നല്‍കും.
പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ്, ഫയര്‍ ഓഫീസര്‍ വിനോദ്കുമാര്‍, അസിസ്റ്റന്റ് എകസിക്യുട്ടീവ് എന്‍ജിനീയര്‍ (ഇറിഗേഷന്‍) ബിനു ബേബി, കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ പി.ആര്‍ രാജീവ്, എന്‍ തുളസീധരന്‍, കോഴഞ്ചരി ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.ഗംഗാധരന്‍ തമ്പി, ജൂനിയര്‍ സൂപ്രണ്ട് എം.ആര്‍ സുരേഷ്‌കുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍, സെക്രട്ടറി പി.ആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സുരക്ഷാ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Your comment?