ഏനാത്ത് :നാളെ രാവിലെ 10.30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഏനാത്ത് 66 കെ. വി സബ്- സ്റ്റേഷന്‍ ഉദ്ഘാടനം മാറ്റിവച്ചു. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യാനിരുന്ന ഏനാത്ത് സബ് സ്റ്റേഷന്‍ ഉദ്ഘാടനമാണ് മന്ത്രിയുടെ അസുഖത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ശസ്ത്രക്രീയയ്ക്കു മുന്നോടിയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്‌ക്കെത്തിയ മന്ത്രിയെ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ പറഞ്ഞു. പുതിക്കിയ ഉദ്ഘാടന തീയതി പിന്നീടറിയിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍MLA പറഞ്ഞു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?