അടൂര്‍ തോംസണ്‍ റസ്റ്റോറന്റ്,ലെമണ്‍ റസ്റ്റോറന്റ്,ഹോട്ടല്‍ ഡയാന,മാജിക് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
അടൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തിയപ്പോള്‍ കണ്ടത് വൃത്തിഹീനമായ സാഹചര്യവും മോശം ഭക്ഷണവും. വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ചോറ്,ബീഫ്,ചിക്കന്‍,വെജിറ്റബിള്‍ കറി,ന്യൂഡില്‍സ് എന്നിവ പിടികൂടുകയും ചെയ്തു. അടൂര്‍ തോംസണ്‍ റസ്റ്റോറന്റ്,ലെമണ്‍ റസ്റ്റോറന്റ്,ഹോട്ടല്‍ ഡയാന,മാജിക് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്.
നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.പി.വിനോദ്,കെ.പുഷ്പകുമാര്‍,എ.സുമിമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മോശം ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്ത ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി ആര്‍.കെ.ദീപേഷ് പറഞ്ഞു
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?