ചെട്ടിയാരഴികത്ത് പാലത്തിന്റെ നിര്‍മ്മാണ കരാര്‍ അടുത്ത ആഴ്ച്ച ഒപ്പിടും: കൊട്ടാരക്കര എം. എല്‍. എ ഐഷാപ്പോറ്റിയുടെ ശ്രമഫലമായാണ് പാലത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവധിച്ചത്
മണ്ണടി:മണ്ണടി, കുളക്കട നിവാസികളുടെ ചിരകാല അഭിലാഷമായ ചെട്ടിയാരഴികത്ത് പാലത്തിന്റെ നിര്‍മ്മാണ കരാര്‍ അടുത്ത ആഴ്ച്ച ഒപ്പിടും. കല്ലടയാറ്റില്‍ പത്തനംതിട്ട കൊല്ലം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ കരാര്‍ മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ. ടി. മാത്യൂ ആന്റ് കമ്പിനി അടുത്ത ആഴ്ച്ച ഒപ്പിടും. കേരള റോഡ്‌സ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. 11 മീറ്റര്‍ വീതിയിലും 130 മീറ്റര്‍ നീളത്തിലുമായി നിര്‍മ്മിക്കുന്ന പാലം പത്തനംതിട്ട ജില്ലയിലെ മണ്ണടിയേയും കൊല്ലം ജില്ലയിലെ കുളക്കടയേയും ബന്ധിപ്പിക്കും. ഇരുകരകളിലായി 1 കിലോമീറ്റര്‍ ദൂരത്തില്‍ അനുബന്ധ റോഡുകളും നിര്‍മ്മിക്കും. കൊട്ടാരക്കര എം. എല്‍. എ ഐഷാപ്പോറ്റിയുടെ ശ്രമഫലമായാണ് പാലത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവധിച്ചത്
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SPECIAL
Your comment?