ചിത്ര ആശുപത്രില്‍ ചികിത്സാപ്പിഴവ് മൂലം യുവതി മരിച്ചു: അമിതഡോസ് മരുന്ന് നല്‍കിയതിനെ തുടര്‍ന്നാണ് മരണമെന്ന്

Editor

പന്തളം: പന്തളത്ത് ചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പെരുമ്പുളിക്കല്‍ ബിജു ഭവനത്തില്‍ ബിജുവിന്റെ ഭാര്യ വീണ (26)ആണ് ചികിത്സയിലെ പിഴവ് മൂലം മരണപ്പെട്ടതത്രെ. ആറ്മാസം ഗര്‍ഭിണി ആയിരുന്ന വീണ ജൂലൈ 13 നു രാവിലെ ആശുപത്രിയില്‍ എത്തി സ്‌കാനിങ്ങിന് ശേഷം ഗൈനക്കോളജി ഡോക്ടറെ കാണുകയും, വീണയ്ക്കും ഗര്‍ഭസ്ഥശിശുവിനും യാതൊരുകുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ബിജുവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയ വീണയ്ക്ക് വൈകുന്നേരത്തോടുകൂടി കലശലായ വയറു വേദന അനുഭവപ്പെടുകയും ചിത്ര ആശുപത്രിയില്‍ എത്തിച്ചു. പുലര്‍ച്ചെ 3 മണിയോട് കൂടി വീണ പെണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും രാവിലെ 9 മണിയോടെ മാസം തികയാതെ പ്രസവിച്ച കുട്ടി മരിച്ചു

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീണയെ മൂന്നാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ 15 നു രാത്രി 9 മണിയോടെ വീണക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന അമ്മ ഡ്യൂട്ടി റൂമില്‍ വിവരം അറിയിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍, ഭര്‍ത്താവ് ബിജുവിനോട് ഉടന്‍ ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെടുകയും, വീണയ്ക്ക് ഇന്‍ജക്ഷന്‍ നല്‍കുകയും ചെയ്തു. ആശുപത്രിയിലത്തിയ ബിജുവിനോട് എത്രയും പെട്ടെന്ന് വീണയെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അറിയിച്ചു.
റൂമില്‍ എത്തിയ ബിജു് ബോധരഹിതയായി ഉറങ്ങുന്ന വീണയെയാണ് കണ്ടത്. തുടര്‍ന്ന് ഡോക്ടറോഡ് വിവരം തെരെക്കിയപ്പോള്‍ ബോധം വീണതിന് ശേഷം കൊണ്ടുപോയാല്‍ മതിയെന്നാണ് ബിജുവിനോട് ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചത്. വൈകാതെ വീണയുടെ വായില്‍ നിന്നും നുരയും പതയും വരുകയും, ശ്വാസം എടുക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു.

പെട്ടെന്ന് തിരുവല്ലയില്‍ എത്തിക്കാന്‍വേണ്ടി ആശുപത്രി അധികൃതര്‍, വീണയ്ക്ക് ഓക്‌സിജന്‍ മാസ്‌ക്ക് ഫിറ്റ് ചെയ്ത് വീട്ടുകാര്‍ക്കൊപ്പം ആംബുലന്‍സില്‍ കയറ്റിയയച്ചു. ഓക്‌സിജന്‍ കൊടുത്തുകൊണ്ട് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ കൂടെ ഡോക്ടറെയോ, ഒരു നേഴ്‌സിങ് സ്റ്റാഫിനെ പോലുമോ അയച്ചില്ലെന്ന് മാത്രമല്ല, ഡ്യൂട്ടി ഡോക്ടര്‍ ഇന്‍ജക് ഷന്‍ ചെയ്യുന്ന സമയത്ത് അദ്ദേഹത്തോട് ഇത്രയും കൂടിയ അളവില്‍മരുന്ന് കുത്തിവെക്കേണ്ടതില്ല എന്നും ഡോസ് കുറച്ച് മതിയെന്ന് ആശുപത്രിയുടെ ഉടമസ്ഥനും, മുതിര്‍ന്ന ഗൈനക്കോളജിസ്റ്റും ആയ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. തിരുവല്ലായിലേക്കുള്ള യാത്രാ മദ്ധ്യേ യുവതി മരിക്കുകയും ചെയ്തു.
മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും, അധിക ഡോസ് നല്‍കിയത് മൂലം ഉണ്ടായ ചികിത്സാ പ്പിഴവ് ആണ് മരണത്തിനു കാരണം എന്നും വീണയുടെ ഭര്‍ത്താവ് ബിജു സംശയം പ്രകടിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജ്ജന്റെ മേല്‍നോട്ടത്തില്‍ നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നു ആവശ്യപ്പെട്ടു പരാതി നല്‍കാനാണ് ബിജുവിന്റെ തീരുമാനം.
മരിച്ച വീണയുടെ സംസ്‌കാരം ബുധന്‍ രാവിലെ 11 മണിക്ക് കുരമ്പാല പെരുമ്പുളിക്കലുള്ള വസതിയില്‍ നടക്കും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഔഷധ നിര്‍മാണം തപസ്യയാക്കിയ രാഷ്ട്രീയനേതാവ് പി.ബി. ഹര്‍ഷകുമാര്‍

ചെട്ടിയാരഴികത്ത് പാലത്തിന്റെ നിര്‍മ്മാണ കരാര്‍ അടുത്ത ആഴ്ച്ച ഒപ്പിടും: കൊട്ടാരക്കര എം. എല്‍. എ ഐഷാപ്പോറ്റിയുടെ ശ്രമഫലമായാണ് പാലത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവധിച്ചത്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ