കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 26-ാം ഘട്ടത്തിന് തുടക്കമായി കന്നുകാലി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം: ചിറ്റയം
ഏനാത്ത്: കന്നുകാലികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു. ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 26-ാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏനാത്ത് കളമല മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
മനുഷ്യനെ സംരക്ഷിക്കുന്നതു പോലെ തന്നെ മൃഗങ്ങളേയും സംരക്ഷിക്കണമെന്നും കാര്‍ഷിക മേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും എം എല്‍ എ പറഞ്ഞു. ക്ഷീരമേഖല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ക്ഷീരമേഖലയില്‍ കൈവരിച്ച 2.21 ശതമാനം വളര്‍ച്ച അതിന് ഉദാഹരണമാണ്. കര്‍ഷകര്‍ക്കൊപ്പം വീട്ടമ്മമാരും, വിദ്യാര്‍ഥികളും, കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മൃഗസംരക്ഷണ വകുപ്പ് ജില്ലാതല അവാര്‍ഡ്വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പിലെ ഇ- ഓഫീസ് പ്രവൃത്തനങ്ങളുടെ ജില്ലാ തല ഉത്ഘാടനം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പി സി സുനില്‍ കുമാര്‍ നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി ലത എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ് ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം ബി സതി കുമാരി, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. ജി അംബികാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?