
ഏനാത്ത് :ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് വൈകിട്ട് 3.30ന് ഏനാത്ത് കളമല മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വനംമന്ത്രി അഡ്വ.കെ.രാജു നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാതല പദ്ധതികള്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി വിതരണം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് ജില്ലാതല ഇ-ഓഫീസ് പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ശേഷം മൂന്നിന് ഇളംഗമംഗലം ചിന്മയ ഡയറി ഫാമില്‍ നടക്കുന്ന ചടങ്ങില്‍ വനംമന്ത്രി വാക്സിനേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യും.
കന്നുകാലികളിലെ സാംക്രമിക രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിനാറില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജോര്‍ജ് വര്‍ഗീസ് ക്ലാസ് നയിക്കും. മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഒ.പി.രാജ് മോഡറേറ്ററായിരിക്കും.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ലത, ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി, മൃഗസംരക്ഷണ ഡയറക്ടര്‍ പി.സി.സുനില്‍ കുമാര്‍, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്.ശ്രീകല, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജി.അംബികാദേവി, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
Your comment?