ആറന്മുള:വനിതാ ശിശു വികസന വകുപ്പ്-ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആറന്മുള ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കളുടെ സംഗമവും ”നവലോകത്തില്‍ ഉത്തരവാദിത്വ രക്ഷകര്‍തൃത്വം” എന്ന വിഷയത്തില്‍ ഏകദിന സെമിനാറും, ജില്ലാതല ലോക ജനസംഖ്യാ ദിനാചരണവും സംഘടിപ്പിച്ചു. 100 -ലധികം രക്ഷിതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍ ഷീബ അധ്യക്ഷത വഹിച്ച യോഗം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.റോബര്‍ട്ട് രാജ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വല്‍സല, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീത ദാസ്, ഗവ. വി.എച്ച്.എസ്.എസ് ആറന്മുള പ്രിന്‍സിപ്പല്‍ ജി ഹരികൃഷ്ണന്‍, ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് കെ അമ്പിളി എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ ഒ.ആര്‍.സി സംസ്ഥാന ഫാക്കല്‍റ്റി ഷാന്‍ രമേശ് ഗോപന്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് ബോധവത്കരണ ഫിലിം പ്രദര്‍ശനം നടന്നു.
Your comment?