നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ഭഗവതിക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതസപ്താഹയജ്ഞവും പ്രതിഷ്ഠാ വാര്‍ഷികവും

നെല്ലിമുകള്‍ : നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ഭഗവതിക്ഷേത്രത്തില്‍ ഒന്നാമത് ഭാഗവത സപ്താഹയജ്ഞവും അഞ്ചാമത് പ്രതിഷ്ഠാവാര്‍ഷികവും (വെള്ളി)മുതല്‍ ജൂലൈ 6 വരെ നടക്കും. ഇന്ന് വൈകിട്ട് 3ന് വിഗ്രഹഘോഷയാത്ര, 6.30ന് വിഗ്രഹപ്രതിഷ്ഠ 7ന് കൊടിയേറ്റ്, 7.30ന് പ്രഭാഷണം. ജൂണ്‍ 29 മുതല്‍ ജൂലൈ 6 വരെ ദിവസവും രാവിലെ 5ന് ഗണപതിഹോമവും 6ന് സഹസ്രനാമജപം, 6.15ന് സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് ഭാഗവതപാരായണം, 12-ന് അന്നദാനം. 29 ന് രാവിലെ 10ന് വരാഹാവതാരം, ധ്രുവചരിതം, ഭരതചരിതം. 12.30ന് പ്രഭാഷണം, 1 -ന് പ്രസാദമൂട്ട്. 30ന് രാവിലെ 10ന് നരസിംഹാവതാരം, പ്രഹ്ളാദചരിതം , കൂര്‍മ്മാവതാരം , വാമനാവതാരം, ശ്രീരാമാവതാരം. ജൂലൈ 1ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, ബലരാമാവതാരം, പൂതനാമോക്ഷം , ബാലലീല ,12.30 ന് ഉണ്ണിയൂട്ട്. 2ന് രാവിലെ 10ന് ഗോവിന്ദപട്ടാഭിഷേകം, രാസക്രീഡ.വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന.
3ന് രാവിലെ 11.30ന് രുഗ്മിണീസ്വയംവരം. വൈകിട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജ. 4ന് രാവിലെ 8.30ന് രാജസൂയം, 9.30ന് മൃത്യുഞ്ജയഹോമം. 11.30ന് സന്താനഗോപാലം. 12.15ന് കഥകളി.5ന് രാവിലെ 10ന് ഏകാദശസ്‌കന്ധം, കല്‍ക്കിയവതാരം, 3.30ന് അവഭൃഥസ്നാനഘോഷയാത്ര. 6ന് രാവിലെ 8.30ന് നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി. വൈകിട്ട് .6.30ന് ഭഗവതിസേവ, 7.30ന് കളമെഴുത്തും പാട്ടും, 8.30ന് ഗുരുതി എന്നിവ നടക്കുമെന്ന് ക്ഷേത്രപ്രസിഡന്റ് എന്‍. ശ്രീധരന്‍, സെക്രട്ടറി പി.ബി. ബൈജു, ഖജാന്‍ജി കെ. എ. ശിവന്‍കുട്ടി എന്നിവര്‍ അറിയിച്ചു.
https://www.facebook.com/312535698911794/videos/2613271298899616/
Your comment?