കാട്ടാനയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പൊട്ടി

Editor

പത്തനംതിട്ട കാട്ടാനയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പൊട്ടി. ബസ് ഡ്രൈവര്‍ പരുക്കുകള്‍ കൂടാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്നു മൂഴിയാറിനു പോയ ബസിനു നേരെ രാത്രി 10 മണിയോടെ ആങ്ങമൂഴി- ഗവി റൂട്ടില്‍ ചോരകക്കി ഭാഗത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആനയും കുട്ടിയും കൂടി റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബസ് എത്തുന്നത്. ആനയെ കണ്ടയുടന്‍ ഡ്രൈവര്‍ പി.മനോജ് ബസ് റോഡില്‍ നിര്‍ത്തി. ഇതിനിടെ മുന്നോട്ട് നടന്ന് പോയ ആന തിരികെ വന്ന് ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നു. ഗ്ലാസ് തകര്‍ത്ത ശേഷം ഡ്രൈവര്‍ക്കു നേര്‍ക്ക് ആന തിരിഞ്ഞു.ഡ്രൈവിങ് സീറ്റില്‍ നിന്നു മാറിയതുകൊണ്ട് രക്ഷപ്പെട്ടു. വെഞ്ഞാറംമൂട് ഡിപ്പോയിലെയാണ് ബസ്. സംഭവം അറിഞ്ഞ് വനപാലകര്‍ മൂഴിയാറിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിനു മുന്‍പും ഇവിടെ ബസിനു നേര്‍ക്ക് കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിപ്പ ബാധ സംശയിച്ചതോടെ എല്ലായിടത്തും അതീവ ജാഗ്രത

കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ