അടൂര്‍: ഡ്രൈവര്‍മാരുടെ കുറവു മൂലം കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോയില്‍ ഇന്നലെ ഗ്രാമീണ മേഖലയിലൂടെ പോകുന്ന 3 സര്‍വീസുകള്‍ മുടങ്ങി. രാവിലെ 7.40നുള്ള പുത്തൂര്‍ വഴി കൊല്ലം, 8.40നുള്ള തെങ്ങമം, 10.40നുള്ള ചെങ്ങന്നൂര്‍ സര്‍വീസുകളാണ് മുടങ്ങിയത്. ഇതിനാല്‍ ഗ്രാമീണ മേഖലകളിലെ യാത്രക്കാര്‍ വലഞ്ഞു.
ഡ്രൈവര്‍മാരുടെ കുറവു മൂലം അടൂര്‍ ഡിപ്പോയില്‍ ഷെഡ്യൂളുകള്‍ പൂര്‍ണമായും ഓടിക്കാന്‍ മിക്ക ദിവസവും കഴിയാത്ത സ്ഥിതിയാണ്. 12 ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. 119 പേര്‍ വേണ്ടിടത്ത് 107 ഡ്രൈവര്‍മാരേ ഉള്ളൂ. ഈ സ്ഥിതി ചീഫ് ഓഫിസില്‍ അറിയിച്ചിട്ടും വേണ്ടത്ര ജീവനക്കാരെ ഡിപ്പോയിലേക്ക് നിയമിക്കുന്നില്ലെന്നാണ് പരാതി.
വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തത് അടൂര്‍ ഡിപ്പോയില്‍ നിന്ന് കഴിഞ്ഞ 31ന് ആരംഭിച്ച മണിപ്പാല്‍ സര്‍വീസിനെയും ബാധിക്കുന്നു. ഈ സര്‍വീസിന് ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലുള്ള 8 ജീവനക്കാര്‍ ആണ് വേണ്ടത്. ഈ തസ്തികയിലുള്ള ജീവനക്കാര്‍ അടൂര്‍ ഡിപ്പോയില്‍ ഇല്ലാത്തതിനാല്‍ മറ്റു ഡിപ്പോയില്‍ നിന്നാണ് നിയമിക്കേണ്ടത്. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചെന്നാണ് പറയുന്നതെങ്കിലും ഒരു ജീവനക്കാരന്‍ മാത്രമാണ് ഇവിടെ എത്തിയത്. ഇതിനാല്‍ ഈ സര്‍വീസും മുടങ്ങാതെ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
Your comment?