വീടിനു ചുറ്റും ഇരുനൂറോളം ഫലവൃക്ഷ തൈകളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ച് മാതൃകയായി മാറി അടൂര്‍ ഏഴംകുളം സ്വദേശി കെ.കെ മാത്യൂ
ഏഴംകുളം: വീടിനു ചുറ്റും ഇരുനൂറോളം ഔഷധ സസ്യങ്ങളും ഫലവൃക്ഷത്തൈകളും നട്ടു പിടിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥനായ പാലമുക്ക് കീപ്പേരില്‍ കെ.കെ. മാത്യു. 10 വര്‍ഷം മുന്‍പാണ് വീട്ടുമുറ്റത്ത് തൈകള്‍ നട്ടുതുടങ്ങിയത്.
ആദ്യം ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചു തുടങ്ങിയത്. പിന്നീട് ഫലവൃക്ഷങ്ങളിലേക്ക് തിരിഞ്ഞു. ആരോഗ്യപ്പച്ച, മധുരതുളസി, ഫല്‍സ, കരിനൊച്ചി, പനിക്കൂര്‍ക്ക, ദന്തപാല, ഫല്‍സ, ദേവദാരു, കറ്റാര്‍വാഴ, കസ്തൂരി മഞ്ഞള്‍, മുള്ളാത്ത, ലക്ഷ്മിതരു, മാതളനാരകം, ചിറ്റരത്ത, അത്തി, ഇത്തി, നാഗദന്തി, ഒലിവ്, ബ്രഹ്മി, കച്ചോലം, ചമത, ചന്ദനം, രക്തചന്ദനം, നീര്‍മരുത്, കരിമരുത്, ചതുരമുല്ല തുടങ്ങിയവയാണ് വീട്ടുമുറ്റത്തുള്ള ഔഷധ സസ്യങ്ങളിലെ പ്രധാനപ്പെട്ടവ.
ഡ്രാഗണ്‍ ഫ്രൂട്ട്, മിറാക്കിള്‍ ഫ്രൂട്ട്, ഞാവല്‍, പേര, ആപ്പിള്‍, വിവിധ തരം ചാമ്പ, പാഷന്‍ ഫ്രൂട്ട്, മാങ്കോസ്റ്റീന്‍, റമ്പൂട്ടാന്‍, അമ്പഴം തുടങ്ങിയവും കീപ്പേരില്‍ വീട്ടില്‍ കാണാം.ഇതു കൂടാതെ വീട്ടില്‍ നല്ലൊരു പുരാവസ്തു മ്യൂസിയവുമുണ്ട്. പഴയ നാണയങ്ങള്‍, സ്റ്റാംപുകള്‍, നോട്ടുകള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പുരാവസ്തുക്കള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
Your comment?