പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സായ് വോളി പരിശീലനകേന്ദ്രമായി മാറുന്നു

Editor

പത്തനംതിട്ട: കോന്നി പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സായ് വോളി പരിശീലനകേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ചു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള വനിതാവോളി അക്കാദമിക്ക് അംഗീകാരം ലഭിച്ചു.
ആദ്യ ഘട്ടത്തില്‍ 25 കുട്ടികള്‍ക്കാണ് അക്കാദമിയില്‍ പ്രവേശനം നല്‍കുക.
ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത്പുതുതായി 34 അക്കാദമികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് പ്രമാടം മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

ഒരു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കാനാണ് നീക്കം. 17 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. പരിശീലകരെ സായി നല്‍കും. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഇന്‍ഡോര്‍ സ്റ്റേഡയത്തില്‍ 45 ലക്ഷം രൂപ ചെലവില്‍ വുഡന്‍ ഫ്‌ലോര്‍ നിര്‍മാണം ആരംഭിച്ചു.
സ്റ്റേഡിയത്തിന്റെ ഭാഗമായി 25 ശീതികരിച്ച മുറികളും താമസത്തിനായി ഒരുക്കിയിട്ടുണ്ട്.
അടൂര്‍ പ്രകാശ് എംഎല്‍എയുടെ ശ്രമഫലമായാണ് ഈ സ്വപ്ന പദ്ധതി ജില്ലയിലെത്തിയത്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രണ്ടാം തവണയും വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടു

ബാംഗ്ലൂരിനെ 16 റണ്‍സിനു വീഴ് ത്തി ഡല്‍ഹി ഒന്നാമത്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015