
തിരവനന്തപുരം: കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ മൂന്നിരട്ടി ലാഭം ഇത്തവണ കെഎസ്ആര്‍സിക്ക് ശബരിമലയില്‍ നിന്ന് ലഭിച്ചു. ശബരിമല സര്‍വീസിലൂടെ കെഎസ്ആര്‍ടിസിക്ക് ഇത്തവണ 45.2 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 15.2 കോടി രൂപയായിരുന്നു കളക്ഷന്‍.
പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളാണ് ഏറ്റവും കുടുതല്‍ ലാഭമുണ്ടാക്കിയത്. ഈ സര്‍വീസുകളിലൂടെ മാത്രം 31.2 കോടിരൂപ ലഭിച്ചു. ശബരിമല സീസണിലെ ദീര്‍ഘദൂര സര്‍വീസില്‍ നിന്നും 14 കോടി രൂപ വരുമാനം ലഭിച്ചു. കൃത്യമായ മാനേജ്മെന്റും റൂട്ടുകള്‍ ശരിയായി നടത്തിക്കൊണ്ടു പോകാനായതും കെഎസ്ആര്‍ടിസിക്ക് ഈ നേട്ടമുണ്ടാക്കാന്‍ സഹായിച്ചുവെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു.
99 നോണ്‍ എസി ബസ്സും, 44 എസി ബസ്സും, 10 ഇലട്രിക്ക് ബസ്സുമാണ് പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ സ്ഥിരമായി ഓടിയത്. പമ്പയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്ഥിരമായി 70 ബസ്സുകള്‍ ഉപയോഗിച്ചു. മകരവിളക്ക് ദിവസത്തെ തിരക്ക് പരിഗണിച്ച് ബസ്സുകളുടെ എണ്ണം ആയിരത്തോളമാക്കി ഉയര്‍ത്തിയിരുന്നു. ഇത്തവണ ക്യൂആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റിങ് ഏര്‍പ്പെടുത്തിയതും സര്‍വീസുകള്‍ക്ക് ഗുണകരമായി.
Your comment?