റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ച് നിയന്ത്രണംവിട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞു. വെള്ളത്തില്‍വീണ കാറില്‍നിന്ന് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന 15-ല്ക്കടവ് സ്വദേശികളായ ഡ്രൈവറും സുഹൃത്തും നീന്തിക്കയറി രക്ഷപെട്ടു. ഞായറാഴ്ച രാത്രി 8.30-ന് കോട്ടയം ചുങ്കത്ത് മുപ്പത് പാലത്തിനുസമീപമാണ് സംഭവം. 15-ല്ക്കടവില്നിന്ന് പാറേച്ചാലിലേക്കുപോയ കാറാണ് അപകടത്തില്‍പെട്ടത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത പിക്കപ്പ് വാഹനത്തില്‍ ഇടിച്ചകാര്‍ പുത്തന്‍തോട്ടിലേക്ക് മറിഞ്ഞു. രാത്രി പത്തരയോടെ ക്രെയിന്‍ ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കാര്‍ പുറത്തെടുത്തു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?