5:32 pm - Friday November 24, 0090

ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണ മെന്നാവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചു

Editor

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചു. ശബരിമല ദര്‍ശനത്തിനുശേഷം കഴിഞ്ഞ ദിവസം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ തിങ്കളാഴ്ച വൈകിട്ടാണ് മടങ്ങിയെത്തിയത്.

ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി പൊലീസ് സംസാരിച്ചെങ്കിലും കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതിന് എതിരായിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

ഇന്നലെ പെരിന്തല്‍മണ്ണ കോടതിയില്‍ നല്‍കിയ ഹര്‍ജി അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ കേസായതിനാല്‍ പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് അയച്ചു. കനകദുര്‍ഗയുടെ അപേക്ഷയില്‍ ഗ്രാമകോടതിയാണ് തീരുമാനമെടുക്കേണ്ടത്. കോടതി നിര്‍ദേശമനുസരിച്ച് ഇക്കാര്യത്തില്‍ പൊലീസ് തുടര്‍നടപടി സ്വീകരിക്കും.

അതേസമയം, കനകദുര്‍ഗയെ വീട്ടില്‍ കയറാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായാണു വിവരം. പെരിന്തല്‍മണ്ണയിലെ സഖി വണ്‍ സ്റ്റോപ് സംരക്ഷണ കേന്ദ്രത്തിലാണ് കനകദുര്‍ഗ ഉള്ളത്. സംരക്ഷണ കേന്ദ്രത്തിനു പുറത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനകദുര്‍ഗയ്ക്ക് മുഴുവന്‍ സമയ പൊലീസ് സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൂന്നിരട്ടി ലാഭം ഇത്തവണ കെഎസ്ആര്‍സിക്ക് ശബരിമലയില്‍ നിന്ന് ലഭിച്ചു

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ