തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ വായിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്ത്രീ – പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാല്‍, സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ജനങ്ങളോടും സര്‍ക്കാരിനോടും അഭ്യര്‍ഥിക്കുന്നു.
കേരളം മത സൗഹാര്‍ദത്തിന് പേരുകേട്ട സംസ്ഥാനമാണ്. സ്ത്രീ – പുരുഷ സമത്വത്തിനും പേരുകേട്ടതാണ്. എന്നാല്‍, കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം. അവര്‍ക്ക് ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശമുണ്ട്. അത് നമ്മള്‍ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?