കടമ്പനാട്: കുറിച്ചിക്കാന ഭാഗത്ത് 5 പേര് കടന്നല് കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. പരുന്ത് ആക്രമിച്ചതോടെയാണ് നാട്ടുകാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും കടന്നലുകളുടെ കുത്തേറ്റത്. കടമ്പനാട് ഗവ.എല്‍പി സ്കൂളിനു സമീപം റോഡരികിലെ മരത്തിലാണ് കടന്നല് കൂട്. കടമ്പനാട് കല്ലിശ്ശേരികിഴക്കേതില് രാജു വര്‍ഗീസ് (60), കാഞ്ഞിരവിള ജസ്സി വര്‍ഗീസ് (50) കാഞ്ഞിരവിള ജിഥിന് വര്‍ഗീസ് (25), പാലവിള ഗീവര്‍ഗീസ് (90) എന്നിവര്‍ക്കും കാല്‍നട യാത്രക്കാരനായ ആക്രി കച്ചവടക്കാരനുമാണ് കുത്തേറ്റത്. ഇവര്‍ കടമ്പനാടും അടൂരുമുള്ള ആശുപത്രിയില്‍ ചികിത്സ തേടി.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?