അടൂര്‍ :അടൂര്‍ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോളേജ് കാട്ടു തേനീച്ച ശല്യത്തില്‍ പൊറുതി മുട്ടി ഇരിക്കുകയാണ്.കോളേജിലെ പ്രധാന കെട്ടിടത്തിലെ ഉയരത്തില്‍ ഉള്ള ഭിത്തിയിലാണ് ഇരുനൂറോളം ചെറുതും വലുതുമായ കൂടുകള്‍ ഉള്ളത് .ഭീമമായ തുക മുടക്കി പല തവണ കൂടുകള്‍ നീക്കം ചെയ്താലും മാസങ്ങള്‍ക്കകം കൂടുകള്‍ തിരികെ എത്തുന്ന അവസ്ഥയാണ് ആയിരത്തോളം കുട്ടികളും ഇരുനൂറോളം ജീവനക്കാരും ഉള്ള കോളേജില്‍ ഈ സ്ഥിതി തുടരുന്നത് അവരുടെ ജീവന് തന്നെ ഭീക്ഷണിയാണ് .
കോളേജിലെ ക്ലാസുകള്‍ക്ക് പുറമെ വിവിത പൊതു പരീക്ഷകള്‍ നടക്കുന്ന കേന്ദ്രം കൂടിയാണ് എസ്.എന്‍.ഐടി കോളേജ്, നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് അതിന്റെ ഭാഗമായി ഈ ക്യാമ്പസ്സില്‍ ദിനംപ്രതി വന്നു പോകുന്നത് . മുപ്പതില്‍ അധികം തവണ കൂടുകള്‍ നീക്കം ചെയ്തിട്ടും വീണ്ടും കൂടു കൂട്ടുന്നതിനാല്‍ ഈ പ്രശ്‌നത്തിന് പ്രതിവിധി തേടി റവന്യൂ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും കാട്ടു തേനീച്ച വന്യ ജീവി വിഭാഗത്തില്‍ പെടുന്ന ജീവി ആയതിനാല്‍ ഉടന്‍ പരിഹാരം ഉണ്ടാകും എന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു . പ്രതിവിധി അറിയുന്ന വിദഗ്ദരുടെ സഹായവും പ്രതീഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Your comment?