നെല്‍കൃഷിയിറക്കി വീണാജോര്‍ജ് എം.എല്‍.എ :ആറന്മുളയെ തരിശുരഹിതമാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു എം.എല്‍.എ
പത്തനംതിട്ട:പ്രസംഗങ്ങളും, വാക്ചാതുര്യങ്ങളും മാത്രമല്ല, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വീണാജോര്‍ജ്ജ് എം.എല്‍.എയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ സര്‍ക്കാരിന്റെ ഹരിതകേരളമിഷന്റെ ഭാഗമായി ആറന്മുളയെ തരിശുരഹിതമാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു എംഎല്‍എ. മണ്ഡലത്തില്‍ തരിശായി കിടക്കുന്ന പാടങ്ങള്‍ കണ്ടെത്തി എംഎല്‍എയുടെ നേതൃതത്തില്‍ കൃഷിയിറക്കി നൂറുമേനി വിളവ് കൊയ്തിരുന്നു. ഇപ്പോള്‍ സ്വന്തം പാടശേഖരത്തിലും കൃഷിയിറക്കിയിരിക്കുകയാണ് എംഎല്‍എ. ഭര്‍ത്താവ് അഡ്വ.ജോര്‍ജ്ജ് ജോസഫിന്റെ കുടുംബസ്വത്തായ കൊടുമണ്‍ അങ്ങാടിക്കലുള്ള ആറ് ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷിയിറക്കിയത്. ഭാഗ്യ, ഉമ എന്നിങ്ങനെ രണ്ടിനം നെല്ലാണ് ഇപ്പോള്‍ വിതച്ചിരിക്കുന്നത്.
ഭര്‍ത്താവും മക്കളും പിന്‍തുണയുമായി ഒപ്പമുണ്ടെന്നും, ഇനിയും കൃഷിയുമായി മുന്നോട്ട് പോകുമെന്നും വീണാജോര്‍ജ് എം.എല്‍.എ പറഞ്ഞു. കുടുബാംഗങ്ങളുടെ സഹായത്തോടെയാണ് വിത്തിറക്കിയത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ നെല്‍കൃഷിയുണ്ടായിരുന്നു. പിന്നീട്, വാഴ, കപ്പ തുടങ്ങിയവ കൃഷിയിറക്കുന്നുണ്ടായിരുന്നുവെങ്കിലും നെല്‍കൃഷി നഷ്ടമായതിനെ തുടര്‍ന്ന് കാലാന്തരത്തില്‍ കൃഷി അന്യം നിന്നു പോകുകയായിരുന്നു. ഇവിടങ്ങളില്‍ പന്നിശല്യം രൂക്ഷമായിരുന്നുവെങ്കിലും വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Your comment?