മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: പറക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിനും അടൂര്‍ സര്‍ക്കിള്‍ ഓഫീസിനും ഓഫീസ് സമുച്ചയം നിര്‍മിക്കാന്‍ 2 കോടി 80ലക്ഷം
കടമ്പനാട്: മൂന്ന് പതിറ്റാണ്ടിന്റ് കാത്തിരിപ്പിന് വിരാമം. പറക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിനും അടൂര്‍ സര്‍ക്കിള്‍ ഓഫീസിനും ഓഫീസ് സമുച്ചയം നിര്‍മിക്കാന്‍ 2 കോടി 80ലക്ഷം രൂപ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. പറക്കോട് എക്‌സൈസ് റേഞ്ച് ഓഫീസ് സ്ഥിതിചെയ്യുന്ന കോംമ്പൗണ്ടില്‍ തന്നെയാണ് പുതിയകെട്ടിടം പണിയുന്നത്. ഇവിടെ ഒരേക്കര്‍ സ്ഥലം എക്‌സൈസിന് സ്വന്തമായുണ്ട്. നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന രാജഭരണകാലത്തെ കെട്ടിടം പൊളിച്ചുമാറ്റാതെ ഇതിന് പുറക് വശത്തായാണ് പുതിയകെട്ടിടം നിര്‍മിക്കുക. രാജഭരണകാലത്ത് ചുങ്കം പിരിക്കുന്ന ഓഫീസും കടത്ത് കടന്ന് നിരോധിത വസ്തുക്കള്‍ കടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കുകയും ചെയ്യുന്ന കെട്ടിടമാണ് ഇപ്പോഴത്തെ റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നകെട്ടിടം. അതിനാല്‍ ഈ കെട്ടിടം എക്‌സൈസ് പൈതൃകമ്യൂസിയമായിസംരക്ഷിക്കുന്നതിനും തത്വത്തില്‍ തീരുമാനമായി.എക്‌സൈസിന്റ്‌റെ പഴയകാലത്തെ യൂണിഫോം, സുപ്രധാനരേഖകള്‍ തുടങ്ങിയവ പൊലീസ് മ്യൂസിയത്തിന്റ്‌റെ മാതൃകയില്‍ ഇവിടെ സൂക്ഷിക്കാനാണ് പദ്ധതി.
എക്‌സൈസ് കൗണ്‍സിലിംഗ് സെന്റ്‌ററും ഇവിടതന്നെ പ്രവര്‍ത്തിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളില്ലാതെ അടൂര്‍ എക്‌സൈസ് സര്‍ക്കില്‍ ഓഫീസും പറക്കോട് റേഞ്ച് ഓഫീസിന്റ്‌റെയുംപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് സര്‍ക്കാര്‍ തീരുമാനം വരുന്നത്.സര്‍ക്കിള്‍ ഓഫീസ് അടൂരില്‍ വാടകക്കാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിനായി 1989 മുതല്‍ ആരംഭിച്ചശ്രമങ്ങളാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകാന്‍ പോകുന്നത്. റേഞ്ച് ഓഫീസ് സ്വന്തംകെട്ടിടം ആണെങ്കിലും കാലപഴക്കംകൊണ്ട് ജീര്‍ണിച്ച അവസ്തയിലാണ്.ജീവനകാര്‍ക്ക് വിശ്രമിക്കാന്‍ ഇടമില്ല, പ്രതികളെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സുരക്ഷിതമായ സ്ഥലമില്ല,തൊണ്ടിമുതല്‍ സൂക്ഷിക്കാനോ എഫ് ഐ ആര്‍ എഴുതുന്നതിനുപോലും ഇടമില്ല.വാരാന്തയില്‍ ഇരുന്നാണ് എഫ് ഐ ആര്‍ എഴുതുന്നത്.
അടൂര്‍ താലൂക്ക് പൂര്‍ണമായും കോന്നിതാലൂക്കിലെ കലഞ്ഞൂര്‍ പഞ്ചായത്തും പ്രവര്‍ത്തനപരിധിയുണ്ട് ഈ ഓഫീസുകള്‍ക്ക്. വേണ്ടത്ര ജീവനക്കാരില്ലാത്തതുംവാഹനമില്ലാത്തതുമാണ് ഇവിടെ നേരിടുന്ന മറ്റൊരുപ്രതിസന്ധി. അടൂര്‍, പന്തളം, കൊടുമണ്‍,കൂടല്‍,ഏനാത്ത് തുടങ്ങി അഞ്ച് പൊലീസ് സ്റ്റേഷന്‍പരിധില്‍ ഓടിയെത്തണം.
റേഞ്ച് ഓഫീസില്‍ ആകെയുള്ളത് 14 പുരുഷ ഓഫീസര്‍മാര്‍. ഇതില്‍ രണ്ട് പേര്‍ ദീര്‍ഘ അവധിയിലാണ്. ശേഷിക്കുന്ന 12 പേരില്‍ മൂന്ന് പേര്‍ കോടതിഡ്യൂട്ടിക്ക് പോകും. ഒരാള്‍ സര്‍ക്കാര്‍പദ്ധതിപ്രകാരമുള്ള ക്ലാസെടുക്കാന്‍ പോകും. അഞ്ച് വനിതാ ഓഫീസര്‍മാരുടെ തസ്തികയുണ്ടങ്കിലും മൂന്ന് പേരെ നിലവിലുള്ളു. രണ്ട് ഒഴിവുകള്‍ നികത്തിയിട്ടില്ല. ഫലത്തില്‍ ഫീല്‍ഡില്‍ ഓടിയെത്താന്‍ ആകെയുള്ളത് വനിതകളെയും കൂട്ടി 8 ഓഫീസര്‍മാര്‍ ആണ്. ദൂരപരിധിഅനുസരിച്ച് 53 ഓഫീസര്‍മാരെങ്കിലുംവേണ്ടിടത്താണ് ഈ സ്ഥിതി.
അടൂര്‍ വിനോബാജി റോഡരുകില്‍ വാടകകെട്ടിടത്തിലാണ് സര്‍ക്കില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബാര്‍,ഷാപ്പ്, അരിഷ്ടം തുടങ്ങിയവയുമായി ബന്ധപെട്ടലൈസര്‍സുകള്‍ എന്നിവ വിതരണം നടത്തേണ്ട ജോലികള്‍ സര്‍ക്കില്‍ ഓഫീസാണ് ചെയ്യുന്നത്. അഞ്ച് പൊലീസ് സ്റ്റേഷനുകളും പതിനഞ്ച് വില്ലേജ് ഓഫീസുകളും പ്രവര്‍ത്തനപരിധിയുണ്ട് സര്‍ക്കിള്‍ ഓഫീസിനും. ആകെയുള്ളത് ഏഴ് ഓഫീസര്‍മാര്‍, വനിതാ ഓഫീസര്‍മാര്‍ ഇല്ല.മാസം മുപ്പത്തഞ്ചോളംകേസുകള്‍ ഇവിടെയും രജിസ്‌ററര്‍ ചെയ്യുന്നുണ്ട്. അഞ്ച് വനിതാ ഓഫീസര്‍മാരുള്‍പടെ ഇരുപത്തഞ്ച് ജീവനക്കാരാണ് ഇവിടെ വേണ്ടത്. വാടകകെട്ടിടത്തിന്റെ എല്ലാപരിമിതികളും ഇവിടെയുണ്ട്. ഒന്നിനും സ്ഥലസൗകര്യമില്ല.
രണ്ടിടത്തുംപത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് ഉള്ളത്.
റേഞ്ച് ഓഫീസും സര്‍ക്കിള്‍ ഓഫീസും ഒരുകുടകീഴിലായി പുതിയകെട്ടിടം വരുന്നതോടെ കെട്ടിടത്തിന്റ്‌റെ കാര്യത്തില്‍ പരിഹാരമാകുമെങ്കിലും ജീവനകാരുടെ കുറവും വാഹന മില്ലായ്മയും മറ്റ് പോരായ്മകളായിതുടരും. അതിനുകൂടി സര്‍ക്കാര്‍ നടപടിസ്വീകരിക്കും എന്ന ആവിശ്യം ശക്തമാണ്.
Your comment?