നിന്നു തിരിയാന്‍ ഇടമില്ല… പരിമിതികളില്‍ നിന്ന് മോചനമില്ലാതെ കടമ്പനാട് പഞ്ചായത്ത് ഓഫീസ്… പുതിയ ഓഫീസിനായി മുറവിളി കൂട്ടി നാട്ടുകാര്‍..!
കടമ്പനാട് : നിന്നുതിരിയാന്‍ ഇടമില്ല. പരിമിതികളില്‍ വീര്‍പ്പുമുട്ടി കടമ്പനാട് പഞ്ചായത്തോഫീസ് പുതിയ ഓഫീസിനായി ജീര്‍ണിച്ചകെട്ടിടം പൊളിച്ചുമാറ്റിയിട്ട് പത്ത് വര്‍ഷമായി. അന്ന് തുടങ്ങിയതാണ്കുടുസുമുറികളിലുള്ള പഞ്ചായത്തോഫീസിന്റ്‌റെ പ്രവര്‍ത്തനം. പ്രസിഡന്റ്‌റിന്റ്‌റെ യും സെക്രട്ടറിയുടെയും മുറികളും ഫ്രണ്ടോഫീസും ഇരുപത്തഞ്ചോളം ജീവനക്കാരും ഈ ഇടുങ്ങിയ സൗകര്യത്തിലാണ് കഴിച്ചുകൂട്ടുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നല്ല ഒരുബാത്ത് റൂം ഇല്ല. പഞ്ചായത്ത് രേഖകള്‍ സൂക്ഷിക്കാന്‍ റെക്കോര്‍ഡ് മുറിയും ഇല്ല. പതിനേഴ് വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ വിവിധ ആവിശ്യങ്ങള്‍ക്കായി നൂറ്കണക്കിനാളുകളാണ് ഓഫീസില്‍ എത്തുന്നത്. ഇവര്‍ക്കൊന്ന് ഇരിക്കാന്‍ പോലുംസൗകര്യമില്ല.
നിലവിലുള്ള ഓഫീസിന്റെ സമീപത്തായി രണ്ട് നിലകളുള്ള മറ്റൊരു കെട്ടിടം പണിതിട്ടുണ്ട്. ഇവിടെ തൊഴിലുറപ്പിന്റെയും കുടുംബശ്രീയുടെയും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാം നിലയുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം നടത്താത്തതിനാല്‍ ഓഫീസ് ഇവിടേക്ക് മാറ്റിയിട്ടില്ല. മൂന്നാം നിലയുടെ നിര്‍മാണം കൂടി നടക്കുന്നതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പഴയപഞ്ചായത്തോഫീസ് കെട്ടിടം നിന്ന സ്ഥലത്ത് പുതിയ ഓഫീസ് നിര്‍മിക്കാനായി അടിത്തറകെട്ടി ഫില്ലറുകള്‍ സ്ഥാപിക്കാനായി കമ്പികളും സ്ഥാപിച്ചതാണ്. ഈ സ്ഥലം ഇന്ന് കാട് കയറി നശിക്കുന്നു.
സംസ്ഥാന അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ് മെന്റ് കോര്‍പറേഷനില്‍നിന്ന് വായ്പലഭ്യമാക്കി ഓഫീസ് മന്ദിരം നിര്‍മിക്കാനായിരുന്നു പദ്ധതി. വായ്പ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയില്ല. വായ്പലഭിക്കും എന്നപ്രതീക്ഷയില്‍ പഞ്ചായത്ത് നിര്‍മാണപ്രവര്‍ത്തനംകരാര്‍ നല്‍കി. കരാറുകാരന്‍ പണിതുടങ്ങി കഴിഞ്ഞപ്പോഴാണ് വായ്പലഭിക്കില്ലന്ന് ഉറപ്പായത്. അതോടെ ചെലവായതുക നല്‍കണമെന്നാവിശ്യപെട്ട് കരാറുകാരന്‍ കോടതിയില്‍ പോയി. കേസായതിനാല്‍ ഈ സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനം നടത്താതെ മറ്റ് സ്ഥലത്ത് പുതിയ ഓഫീസിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഇത് കരാറുകാരനുമായി ധാരണയിലെത്തിയിട്ടുണ്ടന്നും നിശ്ചിതസ്ഥലത്ത് പുതിയ ഓഫീസ് നിര്‍മിക്കാന്‍ മുപ്പത് ലക്ഷം രൂപ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ടന്നും പഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ അജീഷ് കുമാര്‍ പറയുന്നു
ഏതായാലും വര്‍ഷങ്ങളായി സ്ഥല സൗകര്യമില്ലാതെ പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം വീര്‍പ്പുമുട്ടുകയാണ്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
Your comment?