5:32 pm - Friday November 23, 2074

ആരുടെയും കഴിവ് ഉപയോഗിച്ച് വളര്‍ന്ന ബ്രാന്റ് അല്ല മഞ്ജുവാര്യര്‍.. ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു..

Editor

ഒടിയന്‍’ റിലീസിനെ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണം പുതിയ തലത്തിലേയ്ക്ക് . ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ നായിക മഞ്ജു വാര്യരെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് പുതിയ വിവാദം.ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവിനെ സ്‌നേഹിക്കുന്ന ആളുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയുമായി ഇറങ്ങിയിരിക്കയാണ്.

മഞ്ജുവിന്റെ കട്ട ആരാധകനായ പ്രദീപ് കുരമ്പാലയാണ് ഇപ്പോള്‍ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എടോ ശ്രീകുമാര്‍ മേനോന്‍ എന്ന് പേരുള്ള സംവിധായകോ.താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ !
ഒടിയന്‍ സിനിമയെ ജനം വിധി എഴുതുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റാകാന്‍ താന്‍ കുറച്ച് വില കുറഞ്ഞ കാര്‍ഡ് ഇറക്കി അല്ലെ.

  1. മഞ്ജു വാര്യരെ സ്റ്റാര്‍ ആക്കിയത് ശ്രീകുമാര്‍ മേനോന്‍ ആണ് പോലും, എടോ വിവരദോഷി നിങ്ങളുടെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയരുതാത്തതാണ് എങ്കിലും പറയുന്നു.അവര്‍ സിനിമയില്‍ ഉണ്ടായിരുന്ന കാലത്തും തിരിച്ച് വരവിലും അവര്‍ സ്റ്റാര്‍ തന്നെയാണ് .അതുകൊണ്ടാണ് അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത്. അങ്ങനെ താങ്കളാണ് അവരെ സ്റ്റാര്‍ ആക്കിയതെക്കില്‍ കേരളത്തില്‍ ഒരു പാട് നടിമാര്‍ അഭിനയരംഗത്ത് നിന്ന് മാറി നില്‍പ്പുണ്ട്. ശോഭന, നവ്യാനായര്‍ തുടങ്ങിയവര്‍. ഇവരൊക്കെ മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കയാ. ഇവരെ ഒക്കെ കൂടെ സ്റ്റാര്‍ ആക്ക്. എന്നിട്ട് തെളിയിക്ക് .

2) മഞ്ജുവാര്യരുടെ കാര്യങ്ങള്‍ എല്ലാം മേനോന്‍ ആയിരുന്നു നോക്കുന്നത് എന്നായിരുന്നു അടുത്ത തള്ള്.എന്നാല്‍ മഞ്ജു വാരിയരുടെ കാര്യങ്ങള്‍ നോക്കുന്ന മാനേജര്‍ മാത്രമായിരുന്നു ശ്രീകുമാര്‍ മേനോനും പുള്ളിടെ ടീമായ പുഷും.കഴിഞ്ഞ ഒന്നരവര്‍ഷമായിട്ട് അതും അല്ല താനും. താങ്കളുടെ അക്കൗണ്ടില്‍ കൂടെ സ്റ്റാറാവണ്ട ഗതികേടൊന്നും ആ പാവത്തിന് വന്നിട്ടില്ല ഹേ.

3). ഒരു കാര്യം താന്‍ മനസ്സിലാക്കണം ഒടിയന്‍ എന്ന പടത്തില്‍ മേക്കിങ്ങിലേ പോരായ്മകള്‍ കൊണ്ടാണ് ജനങ്ങള്‍ തിരിഞ്ഞത് .അല്ലാതെ മഞ്ജു വാര്യര്‍ ഉള്ളത് കൊണ്ടല്ല.

4) .അങ്ങനെ മഞ്ജു വാര്യര്‍ കാരണമാണ് എങ്കില്‍ അവര്‍ അവര്‍ കേന്ദ്രകഥാപാത്രമായ ഉദാഹരണം സുജാതയും, (100 ദിവസം) മോഹന്‍ലാലും (75 ദിവസം) എങ്ങനെ ഓടി.സജിദ് യാഹിയ, ഫാന്റം പ്രവീണ്‍ തുടങ്ങിയവര്‍ എന്തേ ഈ കുറ്റം പറയുന്നില്ല.
ഇനി താങ്കളോടായിട്ട് മാത്രം .രഹസ്യം.
സത്യത്തില്‍ മിസ്റ്റര്‍ നിങ്ങളുടെ തള്ളു കൊണ്ടും, രോമം എഴുന്നേറ്റ് നിന്ന് ഡാന്‍സ് കളിച്ചു ബാഹുബലിയെ കടത്തിവെട്ടും എന്നൊക്കെ ഉള്ള ഡയലോഗുകള്‍ കൊണ്ടുമാണ് പടം ഡീഗ്രേഡ് ചെയ്യപ്പെട്ടത്.
നിങ്ങളുടെ മേക്കിങ്ങ് ശൈലി ആണ് പ്രശ്‌നം. നല്ല നല്ല പടങ്ങള്‍ സി ഡി ഇട്ട് കാണ് എന്നിട്ട് പടം ചെയ്യ്.ചൊറിച്ചില്‍ ഒരു ചെറിയ അസുഖമാണ് അത് ചൊറിഞ്ഞ് തന്നെ മാറ്റണമെന്നില്ല. മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങിയാ മതി.Mind it. ഞങ്ങള്‍ക്ക് ശരിക്കും അറിയാം ചേച്ചി ആണ് ശരി എന്ന്. വീണ്ടും വീണ്ടും ഞങ്ങളെ കൊണ്ട് അത് പറയിക്കരുത്.

https://www.facebook.com/p4pra/posts/2380901538590104


 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: പറക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിനും അടൂര്‍ സര്‍ക്കിള്‍ ഓഫീസിനും ഓഫീസ് സമുച്ചയം നിര്‍മിക്കാന്‍ 2 കോടി 80ലക്ഷം

മഞ്ചു വാര്യര്‍ വിജയത്തിന്റെ പടി ചവിട്ടിയത് പ്രതിസന്ധികളോട് പടവെട്ടി. ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍…മഞ്ജുവിന്റെ ആരാധിക സിന്‍സി അനിലിന്റെതായി ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ