‘ഒടിയനെ’ തകര്‍ക്കുന്നത് കുറെ കൂലിക്കെഴുത്തുകാര്‍, ഇതിന് പിന്നില്‍ ചില സിനിമാ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് അഡ്വ. പ്രദീപ്കുമാറിന്റെ വീഡിയോ വൈറലാകുന്നു
മസ്‌കത്ത്: ഒടിയനെതിരെ നടക്കുന്നത് ചില സിനിമാലോബികളുടെ സംഘടിത ആക്രമണമാണെന്ന് അഡ്വ. പ്രദീപ്കുമാര്‍ മണ്ണുത്തി. വ്യക്തിപരമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല. വ്യാജപ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടണം. ഒടിയനെ തകര്‍ക്കുന്നത് കുറെ കൂലിക്കെഴുത്തുകാര്‍,ഇതിന് പിന്നില്‍ ചില സിനിമാ ലോബി പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്നും പ്രദീപ്കുമാറിന്റെ വീഡിയോയില്‍ പറയുന്നു. വളരെമനോഹരമായ ചിത്രമാണ് ‘ഒടിയന്‍’ എന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു.
വിമര്‍ശനങ്ങള്‍ക്കൊന്നും ആയുസ്സില്ല. നല്ല കാമ്പുള്ള തിരക്കഥയുള്ള ചിത്രമാണ് ഒടിയന്‍ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസമുള്ളതുകൊണ്ടാണ് ഈ സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതും ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചതും. സിനിമ വിജയിക്കും എന്ന വിശ്വാസം ഇപ്പോഴുമുണ്ട്. ഒരുപാട് കാലം ഒരാളെയോ ഒരു സിനിമയെയോ തെറിവിളിച്ചും തരംതാഴ്ത്തിയും മുന്നോട്ടുപോകാനാകില്ല- ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു
ഈ ആക്രമണങ്ങളെയെല്ലാം സത്യം കൊണ്ടും ഉള്ളടക്കം കൊണ്ടും തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ഒടിയന്‍ പോലൊരു സിനിമ ചെയ്യുമ്പോള്‍ ഇത്തരം വെല്ലുവിളികളുണ്ടാകുമെന്നും അവയെയൊക്കെ നേരിടേണ്ടി വരുമെന്നുമുള്ള മുന്‍ധാരണയുണ്ടായിരുന്നു. ഇവയെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി അറിയാം. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടും. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമെഴുതാത്തവരാണ് അവരിലധികവും. അത്തരത്തില്‍ ശാസ്ത്രീയമായ ഗവേഷണം ഈ വിഷയത്തില്‍ നടക്കുന്നുണ്ട്. തിയറ്ററുകളില്‍ നേരിട്ട് ചെന്ന് ആളുകളോട് സംസാരിക്കുന്നുണ്ട്.
”മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരുടെ അഭിനയത്തെ പുകഴ്ത്തുന്ന, പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ ഇഷ്ടപ്പെട്ട വലിയൊരു വിഭാഗമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സോഷ്യല്‍ മീഡിയക്ക് മുന്‍പ് ‘മൗത്ത് പബ്ലിസിറ്റി’ വഴിയല്ലേ ഇവിടെ അഭിപ്രായം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിലൊരു ട്രെന്‍ഡ് ഉണ്ടാക്കിയെടുത്താല്‍ ഈ വ്യാജപ്രചാരണങ്ങള്‍ക്ക് എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും. രണ്ടുവര്‍ഷം കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി അതിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണോ വിചാരിച്ചിരിക്കുന്നത്. ഈ പ്രവണത അവസാനിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍.
ഇതെല്ലാം ഞാന്‍ പ്രതീക്ഷിച്ചതാണ്. അത്തരമൊരു സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. എന്റെ സിനിമക്ക് മാത്രമല്ല, മറ്റൊരുപാട് സിനിമകള്‍ക്കുനേരെയും ഇത്തരം ആക്രമണം നടന്നിട്ടുണ്ട്. ഇനിയും നടക്കും. മറ്റുള്ളവര്‍ തോല്‍ക്കുന്നതു കാണാന്‍ ഇഷ്ടമുള്ളവരാണധികവും. അത്തരം മാനസികാവസ്ഥയുള്ളവരായിരിക്കാം ഇതിന് പിന്നിലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
Your comment?