നടി മഞ്ജു വാരിയരുടെ വളര്‍ച്ചയിലും പ്രശസ്തിയിലും അസൂയ പൂണ്ടവരാണ് ഒടിയന്‍ സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍
നടി മഞ്ജു വാരിയരുടെ വളര്‍ച്ചയിലും പ്രശസ്തിയിലും അസൂയ പൂണ്ടവരാണ് ഒടിയന്‍ സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജു വാരിയരിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു. ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ പ്രഫഷനലായ പിന്തുണ നല്‍കുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്ന നടിക്കുമുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാന്‍ അപ്പോള്‍ മഞ്ജുവില്‍ കണ്ടത് ‘മഞ്ജു എന്ന ബ്രാന്‍ഡ്’ ആണ്- അദ്ദേഹം പറഞ്ഞു.
‘മഞ്ജു വാരിയര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേല്‍വരുമെന്നും എനിക്ക് ഉറപ്പായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ റിസ്‌ക് ഞാന്‍ ഏറ്റെടുത്തത്. അതുകൊണ്ട് എനിക്ക് അതില്‍ ഖേദമില്ല.’-ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. എന്റെയൊരു ക്ലൈന്റ് എന്ന നിലയ്ക്കും സുഹൃത്ത് എന്ന നിലയ്ക്കും ആത്മാര്‍ത്ഥമായി ചെയ്തിട്ടുണ്ട്. അത് അവരുടെ കരിയറില്‍ പോസീറ്റിവ് ആയ കാര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകാം.
Your comment?