5:32 pm - Friday November 23, 2942

ഗോപു നന്ദിലത്തിന്റെ നാടകങ്ങള്‍ അവസാനിക്കുന്നില്ല യുവാവ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് വ്യക്തമാകുന്നു:നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ബിജു വര്‍ഗീസ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയേറുന്നു

Editor

അടൂര്‍:ഗോപു നന്ദിലത്ത് ജി-മാര്‍ട്ടിന്റെ മൂന്നാം നിലയില്‍ നിന്നാണ് യുവാവ് വീണു മരിച്ചതെന്ന അധികൃതരുടെ നാടകം പൊളിയുന്നു. യുവാവ് നാലാം നിലയില്‍ നിന്നാണ് മരിച്ചതെന്ന് വ്യക്തമായതോടെ അടൂര്‍ പോലീസ് കേസെടുത്തു.

പാലക്കാട് -പട്ടാമ്പി സ്വദേശിയായ ഉമേഷ് (34) വ്യാഴാഴ്ച വൈകിട്ട് മഴപെയ്തതിനെ തുടര്‍ന്ന് ഗോഡൗണ് ഭാഗത്ത് വെള്ളം ഇറങ്ങിയോ എന്ന് പരിശോധിക്കാന് കയറിയപ്പോഴാണ് അപകടമുണ്ടായതെന്നും. മൂന്നാം നിലയില് നിന്ന് കാല്‍ വഴുതി താഴേക്ക് വീണു മരിക്കുകയുമെന്നായിരുന്നു ഗോപു നന്ദിലത്ത് ജി മാര്ട്ട് അധികൃതര്‍ നല്‍കിയ വിശദീകരണം.

ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു ഇതു സംബന്ധിച്ച് നഗരസഭ കൗണ്‍സിലറും ഡിസിസി ജന:സെക്രട്ടറിയുമായ അഡ്വ. ബിജു വര്‍ഗീസ് അടൂര്‍ ഡി.വൈ.എസ്.പിക്കു പരാതി നല്‍കിയിരുന്നു . കെട്ടിടത്തിന്റെ മൂന്നു നില പണിയുന്നതിനു മാത്രമാണ് അധികൃതര്‍ അനുമതി നല്‍കിയത്. അനധികൃതമായി പണിത നാലാം നിലയില്‍ നിന്നാണ് ജീവനക്കാരന്‍ വീണു മരിച്ചത്.അനധികൃത നിര്‍മാണത്തിനു കൂട്ടുനിന്ന നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു വര്‍ഗീസ് നഗരസഭ സെക്രട്ടറിക്കു കത്ത് നല്‍കിയിട്ടുണ്ട്

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പൂര്‍വാശ്രമത്തില്‍ റബര്‍ ടാപ്പിങ്: ഇപ്പോള്‍ മാറിടത്തിന് വലിപ്പം കൂട്ടാനെത്തിയ പാസ്റ്റര്‍ അടൂരുകാരന്‍ വിന്‍സന്റ്

ചതിച്ചാശാനേ ചതിച്ചു..! പ്രേക്ഷകരെയും ഫാന്‍സുകാരെയും നിരാശയിലാഴ്ത്തി ശ്രീകുമാരമേനോന്റെ ഒടിയന്‍. ഹര്‍ത്താലിനെ അവഗണിച്ച് പുലര്‍ച്ചെ നാലുമണിക്ക് പടം കാണാനെത്തിയ പ്രേക്ഷകര്‍ക്ക് സമ്മാനമായി ലഭിച്ചത് ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ലഭിച്ചത് ക്ലീഷെ രംഗങ്ങളും ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹന്‍ലാലിന്റെ കരിസ്മ. പ്രതീക്ഷിച്ച നിലവാരത്തിലെത്താതെ മഞ്ചു വാര്യറും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ