5:32 pm - Saturday November 23, 0480

പൂര്‍വാശ്രമത്തില്‍ റബര്‍ ടാപ്പിങ്: ഇപ്പോള്‍ മാറിടത്തിന് വലിപ്പം കൂട്ടാനെത്തിയ പാസ്റ്റര്‍ അടൂരുകാരന്‍ വിന്‍സന്റ്

Editor

യു.കെ: പ്രാര്‍ഥന കൊണ്ട് പെണ്‍കുട്ടിയുടെ മാറിടത്തിന് വലിപ്പം കൂട്ടാനെത്തിയ പാസ്റ്റര്‍ നാട്ടുകാരുടെ കൈ കൊണ്ട് പല്ലിന്റെ എണ്ണം കുറഞ്ഞ് ഓടി രക്ഷപ്പെട്ടു. സംഭവം കേരളത്തില്‍ അല്ല; അങ്ങ് യുകെയില്‍. വിദേശമലയാളികള്‍ ചവിട്ടിപ്പുറത്താക്കിയത് പെന്തക്കോസ്ത് പാസ്റ്ററും കള്ള പ്രവാചകനുമായ അടൂര്‍ വിന്‍സെന്റ് മാനുവേലിനെയാണ്. സന്ദര്‍ശക വിസയില്‍ യുകെയില്‍ എത്തിയതാണ് വിന്‍സെന്റ്. പ്രാര്‍ഥനയ്ക്ക് ശേഷം ഭവനത്തില്‍ ഉള്ള പെണ്‍കുട്ടിയോട് രഹസ്യമായി ദൂത് പറയാനുണ്ട് എന്നുപറഞ്ഞു റൂമില്‍ കയറ്റി വാതില്‍ അടച്ചു. പിന്നാലെ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു ദൂത് പറയാന്‍ തുടങ്ങി. ഇതിനിടെ പെണ്‍കുട്ടിയുടെ മാറിടത്തിന് വലിപ്പം കുറവാണെന്ന് പാസ്റ്റര്‍ക്ക് അരുളപ്പാടുണ്ടായി. താന്‍ പ്രാര്‍ത്ഥിച്ചാല്‍ അത്ഭുത രോഗശാന്തിയിലുടെ മാറിടം വികാസം പ്രാപിക്കുമെന്ന് പാസ്റ്റര്‍ പ്രവചിച്ചു. അതിനുളള കൈക്രിയിലേക്ക് പാസ്റ്റര്‍ നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടിക്ക് പുറത്തിറങ്ങി ഓടാനുള്ള ദൂത് കിട്ടിയത്. നിലവിളിച്ചു കൊണ്ട് പെണ്‍കുട്ടി കതക് തുറന്നു പുറത്തേക്ക് പാഞ്ഞു. ബന്ധുക്കള്‍ വിവരം ചോദിച്ചപ്പോള്‍ അടച്ചിട്ട മുറിയില്‍ നടന്നതെല്ലാം അവള്‍ ബന്ധുക്കളോട് പറഞ്ഞു. ബന്ധുക്കള്‍ തന്നെ ഇയാളെ കൈകാര്യം ചെയ്തുവെന്നാണ് അറിയുന്നത്. തുടര്‍ന്ന് സംഭവം പുറം ലോകത്തും പാട്ടായി. ഇദ്ദേഹത്തെ സ്പോണ്‍സര്‍ ചെയ്തിറക്കിയ ചര്‍ച്ച ഓഫ് ഗോഡ് പാസ്റ്റര്‍ക്കും ഇത് തലവേദനയായി. പ്രശ്നം വഷളാകുന്നു എന്നറിഞ്ഞ വിന്‍സെന്റ് പെണ്‍കുട്ടിക്ക് മാനസിക രോഗം ആണെന്ന് പറഞ്ഞു രക്ഷപെടാന്‍ ശ്രമിച്ചു.

മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കും എന്ന് ബോധ്യമായപ്പോള്‍ വിന്‍സെന്റ് പ്രവാചകനെ കൊണ്ടു വന്നവര്‍ തന്നെ തിരിച്ചയച്ചു. ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ സജി മാത്യുവാണ് ഈ തരികിട പാസ്റ്ററെ വിസിറ്റിങ്ങ് വിസക്കു വേണ്ട പേപ്പര്‍ നല്‍കി യുകെയില്‍ ഇറക്കിയത്.

തുവയൂര്‍ സ്വദേശിയായ ഇയാള്‍ മുന്‍പ് റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അത്ഭുത രോഗശാന്തിയും പ്രവചനവും വിടുതലിന്‍ ശുശ്രൂഷയുമായി ജീസസ് വിന്‍ പ്രയര്‍ മിനിസ്ട്രി എന്നപേരില്‍ അടൂര്‍ കേന്ദ്രമാക്കി പുതിയ പെന്തക്കോസ്തു സഭയുമായി ഇറങ്ങി. നിരവധി മാര്‍ത്തോമ്മാക്കാരെ ശിശുസ്നാനം തെറ്റാണെന്ന് പഠിപ്പിച്ച് ആഫ്രിക്കന്‍ പായലില്‍ മുക്കിയെടുത്തു. ഇത് നല്ല വരുമാന മാര്‍ഗം ആയതിനാല്‍ ഇയാളുടെ മകനും ഇപ്പോള്‍ കള്ളപ്രവചനവും അത്ഭൂതരോഗശാന്തിയും പ്രാക്ടീസ് ചെയ്ത് പിതാവിന്റെ അതേ പാതയിലാണ് പ്രവര്‍ത്തനം. ഇന്നിപ്പോള്‍ കോടികള്‍ ആസ്തിയുള്ള ഒരു ആത്മീയ കച്ചവടമായി അടൂര്‍ കേന്ദ്രീകരിച്ച് ജീസസ് വിന്‍ പ്രയര്‍ മിനിസ്ട്രി പ്രവര്‍ത്തിക്കുന്നു.

കള്ള പ്രവചനവും തട്ടിപ്പും വെട്ടിപ്പുമായി അനേകം പ്രാവശ്യം ഗള്‍ഫ് രാജ്യങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലും ഇപ്പോള്‍ ബ്രിട്ടനിലും (യുകെ ) എത്തി. അമേരിക്കയില്‍ ചെന്നു താമസിച്ച ഒട്ടു മിക്ക വീടുകളിലും തട്ടിപ്പുകള്‍ കാട്ടിയതിനാല്‍ പലരും വീട്ടില്‍ നിന്നും ഇറക്കി വിട്ടിട്ടും ഉണ്ട്. ഇത് ബഹറിനിലും സംഭവിച്ചു മാര്‍ത്തോമ്മ- സിഎസ്ഐ കുടുംബങ്ങളില്‍ ചെന്ന് സ്നാനത്തെക്കുറിച്ചും മറ്റ് സഭാപാരമ്പര്യങ്ങളെക്കുറിച്ചും ദുരുപദേശങ്ങള്‍ കുത്തിവച്ചും, കള്ളപ്രവചനങ്ങള്‍ പറഞ്ഞ് ഭയപ്പെടുത്തിയും പ്രധാനമായും സ്ത്രീകളെ പാട്ടിലാക്കി കുടുംബത്തെ മുഴുന്‍ മാര്‍ത്തോമ്മാ വിശ്വാസങ്ങളില്‍ നിന്നും അടര്‍ത്തിയെടുക്കുക എന്നതാണ് പ്രവര്‍ത്തന ശൈലി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സല്‍മാന്‍ ഖാന്‍ ശാസിച്ചു.. സങ്കടവും ദേഷ്യവും സഹിക്കാനാവാതെ ശ്രീശാന്ത് തല കുളിമുറിയുടെ ചുവരിലിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു

ഗോപു നന്ദിലത്തിന്റെ നാടകങ്ങള്‍ അവസാനിക്കുന്നില്ല യുവാവ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് വ്യക്തമാകുന്നു:നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ബിജു വര്‍ഗീസ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയേറുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ