പുലിമലപ്പാറ ഖനനം: ചായലോട് ജനകീയസമിതി ഏനാദിമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും
അടൂര്‍: മാനംമുട്ടിനില്‍ക്കുന്ന ഏനാദിമംഗലത്തെ ഗിരിനിരകളെ തകര്‍ക്കാന്‍ വരുന്ന ക്വാറി മാഫിയയ്ക്കും ഉദ്യോഗസ്ഥരാഷ്ട്രീയ കൂട്ടുകെട്ടിനും താക്കീതായി ചായലോട് ജനകീയസമിതി ഏനാദിമംഗലം വില്ലേജ് ഓഫീസില്‍ നിന്നും ഗ്രാമ പഞ്ചായത്തിലേക്ക് ആരംഭിച്ച മാര്‍ച്ചും ധര്‍ണ്ണയും. പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഇ.പി അനില്‍ ഉദ്ഘാടനം ചെയ്തു.
മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിനും സെന്റ് ജോര്‍ജ്ജ് ആശ്രമം ഹൈസ്‌കൂളിനും സെന്റ് ജോര്‍ജ് യു പി സ്‌കൂളിനും സമീപത്തായി ദേശീയപക്ഷിയായ മയിലുകളുടെയും വേഴാമ്പാലിന്റെയും വാനരന്മാരുടെയും സൈ്വര്യ വിഹാരകേന്ദ്രവും മൂടല്‍മഞ്ഞുകൊണ്ടു പ്രകൃതി രമണീയമായ പുലിമലപ്പാറയും സ്‌കിന്നര്‍പുരം എസ്റ്റേറ്റ് അടങ്ങുന്ന കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലും ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തില്‍ സര്‍വ്വേ നമ്പര്‍ 140/3-1,340/1-84-1 എന്നീ ഭൂമികളില്‍ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ ജോ: സെക്രട്ടറി ബാബുജോണ്‍ അജയ് ബി.പിള്ള[ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ ജോ. സെക്രട്ടറി] രഞ്ജിത്ത് [ഗ്രാമപഞ്ചായത്ത് അംഗം] മങ്ങാട് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ ജനകീയ സമിതി പ്രസിഡന്റ്മാത്യൂ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു പി.കെ.തോമസ് നന്ദിരേഖപ്പെടുത്തി.
Your comment?