
പഴകുളം: കെ.പി.റോഡില്‍ പതിനാലാം മൈലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇടിയില്‍ അകപ്പെട്ട മിനി ലോറിയിലുണ്ടായിരുന്ന അലുമിനിയം ഷീറ്റ് പിന്നാലെ വന്ന ടാങ്കര്‍ ലോറിക്കുള്ളിലേക്ക് പൊട്ടിക്കയറി. എന്നാല്‍, ടാങ്കറിലെ ഡ്രൈവര്‍ ഇത് കണ്ട് പുറത്തേക്ക് ചാടിയതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40-നാണ് അപകടമുണ്ടായത്. കെ.പി.റോഡിലൂടെ അടൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് ലൈഫ്ലൈന്‍ ആശുപത്രിക്ക് മുന്‍പില്‍ ആളിനെ കയറ്റിയശേഷം മുമ്പോട്ട് നീങ്ങുമ്പോള്‍തന്നെ പെട്ടെന്ന് നിര്‍ത്തി. പിന്നാലെ വന്ന മിനി ലോറി ബസിനു പിന്നിലിടിച്ചു. തുടര്‍ന്ന് പിന്നാലെ വന്ന ടാങ്കര്‍ ലോറിക്കുള്ളിലേക്ക് ഷീറ്റ് ഇടിച്ചുകയറുകയായിരുന്നു. ലോഡുമായി വന്ന ടാങ്കര്‍ ലോറി ജങ്ഷനില്‍ വേഗം കുറച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. സ്വകാര്യ ബസിന് പിന്നാലെ അലുമിനിയം ഷീറ്റ് കയറ്റി വന്ന മിനി ലോറി മുന്‍പിലെ സ്വകാര്യ ബസിലും തട്ടി. പിന്നില്‍ വന്ന ടാങ്കര്‍ മിനി ലോറിയിലും ഇടിക്കുകയായിരുന്നു.
Your comment?