അടൂര്‍: വമ്പന്‍ ഓഫറുകളുമായി നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ അടുത്തിടയായി കാര്‍ – ബൈക്ക് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ…
ഈ പരസ്യത്തില്‍ ഒരു കെണി ഒളിഞ്ഞിരിപ്പുണ്ട്.എന്താണല്ലേ.. മഹാപ്രളയം കേരളത്തെ ആകമാനം ബാധിച്ചപ്പോള്‍ ഭൂരിഭാഗം വാഹന ഷോറൂമുകളിലും വെള്ളം കയറി .വെള്ളത്തിലകപ്പെട്ടു പോയ ചില വാഹനങ്ങള്‍ സര്‍വ്വീസ് ചെയ്താണ് വമ്പന്‍ ഓഫറുകളുമായി വാഹന വിപണിയില്‍ തിരിച്ച് എത്തിച്ചിരിക്കുന്നത്.
സര്‍വ്വീസ് ചെയ്താലും കുറച്ച് നാളത്തെ ഉപയോഗത്തിനു ശേഷം വാഹനത്തിന് പലവിധ കേടുപാടുകള്‍ ഉണ്ടാകും എന്ന വസ്തുത മറച്ചുവെച്ചാണ് ഈ പരസ്യമാമാങ്കം90% ഫിനാന്‍സ് നല്‍കാനും കമ്പനികള്‍ തയാറാകുന്നതിന് പിന്നിലെ സത്യം ഇതാണ്
.ആഗസ്റ്റ് – സെപ്റ്റംബര്‍ മാസത്തില്‍ ആണ് പ്രളയം രൂക്ഷമായി ബാധിച്ചത്. ഒക്ടോബര്‍ മുതല്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.പ്രമുഖ ഇരുചക്രവാഹനക്കാര്‍ 5000 മുതല്‍ 10000 രൂപ വരെയാണ് വില കുറച്ചത്.
Your comment?