തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. തുടര്‍ന്നുവരുന്ന വയര്‍ലെസ് ഫോണ്‍ (ഡബ്ല്യു.എല്‍.എല്‍) സേവനം നിര്‍ത്തലാക്കുന്നു. സെപ്തംബര്‍ അഞ്ചുമുതലായിരിക്കും കേരളത്തില്‍ സേവനം അവസാനിപ്പിക്കുക. ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിലെ കുറവും ഇവ നിലനിര്‍ത്തുന്നതിനും മറ്റുമുള്ള അധിക ചെലവുമാണ് സേവനം അവസാനിപ്പിക്കാന്‍ ബി.എസ്.എന്‍.എല്ലിനെ പ്രേരിപ്പിച്ചത്.
നിലവില്‍ വയര്‍ലെസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊബൈല്‍ സേവന ശൃംഖലയിലേക്ക് മാറാനുള്ള രജിസ്ട്രേഷന്‍ നടത്താനാകും. പത്തക്ക വയര്‍ലെസ് നമ്പരുള്ളവര്‍ക്ക് നമ്പര്‍ മാറാതെ തന്നെ മൊബൈല്‍ ശൃംഖലയിലേക്ക് മാറാം. മറ്റുള്ളവര്‍ക്ക് ഇഷ്ടാനുസരണമുള്ള നമ്പര്‍ തിരഞ്ഞെടുക്കാനുമാകും. ലാന്‍ഡ് ഫോണ്‍ വേണ്ടവര്‍ക്ക് കേബിള്‍ ലഭ്യതയ്ക്ക് അനുസരിച്ച് കണക്ഷന്‍ നല്‍കുമെന്നും ബി.എസ്.എന്‍.എല്‍. അറിയിച്ചു. കേരളത്തില്‍ ലാന്‍ഡ്ഫോണ്‍ എത്താത്ത സ്ഥലങ്ങളിലായിരുന്നു നേരത്തെ വയര്‍ലെസ് ഫോണ്‍ സംവിധാനം നല്‍കിയിരുന്നത്.
പരമ്പരാഗത രീതിയിലുള്ള ചെമ്പുകമ്പികള്‍ക്ക് പകരം റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഫോണിനെ ബി.എസ്.എന്‍.എല്‍. ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സംവിധാനമായിരുന്നു ഡബ്ല്യു.എല്‍.എല്‍. സംസ്ഥാനത്ത് നേരത്തെ ബി.എസ്.എന്‍.എല്‍. സേവനം ലഭ്യമാകാതിരുന്നയിടങ്ങളില്‍ ഉപഭോക്താക്കള്‍ ഫോണ്‍ സൗകര്യത്തിനായി ഇതായിരുന്നു ഉപയോഗിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സംവിധാനം വ്യാപകമായതോടെ ഉപഭോക്താക്കളില്‍ പലരും വയര്‍ലെസ് ഫോണ്‍ ഉപേക്ഷിക്കുകയും ചെയ്തു. നിലവില്‍ വളരെ കുറച്ച് വരിക്കാര്‍ മാത്രമാണ് ബി.എസ്.എന്‍.എല്ലിനുള്ളത്. ഇത് നടത്തിക്കൊണ്ടുപോകാന്‍ ഭീമമായ തുക ചെലവാകുന്ന സാഹചര്യത്തിലാണ് ബി.എസ്.എന്‍.എല്‍. ഇത് നിര്‍ത്തലാക്കുന്നത്.
Your comment?