ശബരിമല: ശബരിമല സന്നിധാനത്ത് സ്ത്രീകളെത്തും മുന്‍പേ എത്തിയത് അടിവസ്ത്രവും നാപ്കിനും.എന്താണല്ലേ….? സ്വാഭാവികമായും നമുക്ക് സംശയം ഉയരാം…!
പ്രളയാനന്തരം ആഗസ്റ്റ് 21 ന് ഭക്ഷ്യധാന്യം ഉള്‍പ്പെടെ സന്നിധാനത്തെ കുറവ് നികത്താന്‍ ഹെലികോടപ്ടറില്‍ എത്തിച്ചത് ശബരിമലയ്ക്ക് വേണ്ടാത്ത വസ്തുക്കള്‍. ബിസ്‌ക്കറ്റ്, കുപ്പിവെള്ളം എന്നിവയ്ക്കൊപ്പം എറിഞ്ഞു കൊടുത്ത പായ്ക്കറ്റുകളില്‍ വനിതകള്‍ക്കുള്ള നാപ്കിനും അടിവസ്ത്രങ്ങളും ഉള്‍പ്പെടുന്നു. ബിസ്‌കറ്റും, വെള്ളവും വലിയ ഉയരത്തില്‍ നിന്ന് പതിച്ചതിനാല്‍ ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. ശബരിമലയിലെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരും, ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സന്നിധാനത്തെ പുതിയ മെസിന് മുകളിലേക്ക് ഇവ എറിഞ്ഞ് കൊടുക്കുകയായിരുന്നു. ശബരിമലയില്‍ തങ്ങുന്നവര്‍ വലിയ പ്രതീക്ഷയോടെ പായ്ക്കറ്റുകള്‍ തുറന്നെങ്കിലും പകുതിയിലേറെ സാധനങ്ങളും ഇവിടേക്ക് ആവശ്യമില്ലാത്ത എന്നാല്‍ ഇനി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മല ചവിട്ടാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ക്ക് ആവശ്യമുള്ള അടി വസ്ത്രങ്ങളും നാപ്കിനുമായിരുന്നു.
Your comment?