5:32 pm - Saturday November 23, 7518

തണല്‍മരങ്ങള്‍ വെട്ടിനശിപ്പിച്ച് ഗോപു നന്ദിലത്ത് ജിമാര്‍ട്ടിന്റെ 33-ാം ശാഖ അടൂരില്‍:’നിയമ ലംഘനം’ കണ്ടില്ലെന്ന മട്ടിലാണ് സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമങ്ങള്‍

Editor

അടൂര്‍: കെ.പി റോഡില്‍ പൊതുമരാമത്ത് ഓഫീസിന് സമീപം തണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ച് ഗോപു നന്ദിലത്ത് ജി മാര്‍ട്ട്33-ാം ശാഖ അടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോടികള്‍ പരസ്യം നല്‍കിയതിലൂടെ ഈ ‘പരസ്യ നിയമ ലംഘനം’ കണ്ടില്ലെന്ന മട്ടിലാണ് സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമങ്ങളും. ഉദ്യോഗസ്ഥരില്‍ അമിത സ്വാധീനം ചെലുത്തി അവരെയും നിശബ്ദരാക്കി മാറ്റിയിരിക്കുകയാണ് ഗോപു നന്ദിലത്ത് ഗ്രൂപ്പ്.
മികച്ച തിരക്കഥ രചിച്ചാണ് തണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മഴയത്ത് ഒരുമരം റോഡിലേക്ക് മുറിച്ചിട്ട് ഗതാഗതകുരുക്ക് ഉണ്ടാക്കിയിരുന്നു.

ഇത് മഴയത്ത് കടപുഴകി വീണെന്നാണ് വനംവകുപ്പ് രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനും പോലീസിനും ചില പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ല.പൊതുപാതകളിലെ നിയമലംഘനങ്ങള്‍ക്കെതരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകളും പാഴ്‌വാക്കാകുകയാണ്.
ഇന്ന് രാവിലെ 9.5നുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് ഗോപു നന്ദിലത്ത് ജി മാര്‍ട്ട് ഉദ്ഘാടനം ചെയ്തത്.


മുന്‍ മന്ത്രിയും പത്തനാപുരം എംഎല്‍എ യുമായ കെ.ബി ഗണേഷ് കുമാര്‍, അടൂര്‍ എം.എ.ല്‍എ ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് ഉദ്ഘാടനചടങ്ങിലെ വിശിഷ്ട സാനിധ്യം.
തങ്ങളുടെ സൗകര്യത്തിനു വേണ്ടിതണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ച ഗോപു നന്ദിലത്ത് ഗ്രൂപ്പ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു വരെ ശക്തമായി പോരാടുമെന്ന നിലപാടിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂരില്‍ തണല്‍മരങ്ങള്‍ വെട്ടിനശിപ്പിച്ച് ഗോപു നന്ദിലത്ത് ജിമാര്‍ട്ട് ഉദ്ഘാടനം ഇന്ന്

ശബരിമല സന്നിധാനത്ത് സ്ത്രീകളെത്തും മുന്‍പേ എത്തിയത് ‘അടിവസ്ത്രവും നാപ്കിനും’

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ