അടൂര്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് എസ്എഫ്‌ഐ അടൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന പൊതിച്ചോറു വിതരണ പദ്ധതിയായ പാഥേയം നൂറാം ദിവസത്തിലേക്ക് കടന്നു. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കും മഹാത്മാ ജനവേസന കേന്ദ്രത്തിലെ അഗതികള്‍ക്കുമാണ് എസ്എഫ്‌ഐ പൊതിച്ചോറു നല്‍കുന്നത്. എല്ലാ ബുധനാഴ്ചകളിലും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൊതിച്ചോറ് ശേഖരിച്ച് അഗതികള്‍ക്ക് വിതരണം ചെയ്യുന്നത്.
നൂറാമത്തെ ദിവസം അഗതികള്‍ക്ക് സദ്യയാണ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ചടങ്ങളില്‍ സംസ്ഥാന സെക്രട്ടറി സച്ചന്‍ ദേവ്, ശ്യാമിലി ശശികുമാര്‍, സിനിമ സംവിധായകന്‍ സജി പാലമേല്‍, സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി എസ്. മനോജ്, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാല്‍, ജോയിന്റ് സെക്രട്ടറി ആദര്‍ശ് യശോധരന്‍, ഏരിയ സെക്രട്ടറി അഫ്‌സല്‍ ബദര്‍, പ്രസിഡന്റ് അജ്മല്‍ സിറാജ് എന്നിവര്‍ പ്രസംഗിച്ചു.
Your comment?