
പത്തനംതിട്ട. ബന്ധുക്കളാരും ചികിത്സയും സംരക്ഷണവും നല്കുന്നില്ലെന്ന പരാതിയുമായെത്തിയ മെഴുവേലി ആനന്ദവിലാസത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്യാമള (58) നാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഇടപെട്ട് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ അഭയമൊരുക്കിയത്.
പരാതിക്കാരിയുടെ അവസ്ഥ പരിഗണിച്ച് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ എല്‍.ഷീബക്ക് ഇവരുടെ സുരക്ഷയുറപ്പാക്കുവാന്‍ നിര്‍ദ്ദേശം കൊടുക്കുകയും
തുടര്‍ന്ന് ഇവരെ ഏറ്റെടുത്ത് സംരക്ഷിക്കുവാന്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുല്ലയെ കളക്ട്രേറ്റില്‍ നിന്നും അറിയിക്കുകയുമായിരുന്നു.
പ്രവര്‍ത്തകരായ അനുഭദ്രന്‍,കുഞ്ഞമ്മ വി.ജെ എന്നിവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലെത്തി ഇവരെ ഏറ്റെടുത്തു. പരസ്പരവിരുദ്ധവും, അവ്യക്തവുമായി സംസാരിക്കുന്ന ഇവര്‍ക്ക് മനോവൈകല്യമുള്ളതായ് കണക്കാക്കപ്പെടുന്നതായും ആവശ്യമായ ചികിത്സ നല്കുമെന്നും മഹാത്മ ജനസേവനകേന്ദ്രത്തിലെ സൈക്യാട്ട്രിസ്റ്റ് ഡോ.റ്റിഷ ജേക്കബ് അറിയിച്ച
Your comment?