
അടൂര്‍: ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് കണക്ഷനായി അന്യായമായി ഈടാക്കിയ തുക ഉപയോക്താവിന് തിരിച്ചുനല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. കടമ്പനാട് കൊച്ചുപടിപ്പുര വീട്ടില്‍ അലക്സ് ജി.ചാക്കോയ്ക്ക് അനുകൂലമായിട്ടാണ് വിധി. 2013-ല്‍ ഇദ്ദേഹം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുത്തപ്പോള്‍ 20 ശതമാനം റിബേറ്റ് നല്‍കിയിരുന്നു. ഈ റിബേറ്റ് കാലാവധി കഴിഞ്ഞിട്ടും ബി.എസ്.എന്‍.എല്‍. അതറിയാതെ വീണ്ടും ഉപഭോക്താവിന് നല്‍കിക്കൊണ്ടിരുന്നു. പിന്നീട് ഓഡിറ്റ് വിഭാഗം ഇത് കണ്ടെത്തിയപ്പോള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്ന പദ്ധതി പ്രകാരം 2017 ജൂണില്‍ 2194 രൂപ അടയ്ക്കണമെന്ന് അലക്സ് ജി.ചാക്കോയ്ക്ക് ബില്‍ നല്‍കിയതിനെതിരേയാണ് അദ്ദേഹം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബി.എസ്.എന്‍.എല്‍. ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടിന് ഉപഭോക്താവ് ഉത്തരവാദി അല്ലെന്നും ഇതൊരു കാലഹരണപ്പെട്ട ക്ലെയിം ആണെന്നുമുള്ള വാദമാണ് ജില്ലാ ഉപഭോക്തൃ കോടതി അംഗീകരിച്ചത്. 3000 രൂപ ഉപഭോക്താവിന് നഷ്ട പരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
Your comment?