അടൂര്‍:പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതല്‍ അനധികൃത ഖനന പ്രവര്‍ത്തികള്‍ നടന്നു വരുന്ന അടൂരില്‍ പോലീസ് മണ്ണുമാഫിയാബന്ധം വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട് അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളിക്കല്‍, ഏറത്ത്, ഏനാദിമംഗലം പഞ്ചായത്തുകളില്‍ നടക്കുന്ന മണ്ണെടുപ്പില്‍ മുമ്പ്മണ്ണ് മാഫിയ സംഘത്തില്‍ ബന്ധമുള്ള ഉദ്യോഗസ്ഥനിലേക്കാണ് അന്വേഷണം നീളുന്നതെന്നാണ് സൂചന. പോലീസിന്റെ രഹസ്യ നീക്കങ്ങള്‍ മാഫിയ ബന്ധമുള്ള ചില ഉദ്യോഗസ്ഥരില്‍നിന്നും ചോരുന്നത് മൂലം പരിശോധനകള്‍ പ്രഹസനമാകുകയാണന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് അന്വേ ഷണം നടത്തി.
റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ഇന്റലിജന്‍സ് എ.ഡി.ജി. പിയ്ക്ക് കൈമാറിയത്. മണ്ണ്, പാറലോപികളുമായി ചങ്ങാത്തം കൂടിയ ഉദ്യോഗസ്ഥര്‍ക്ക് പിടി വീഴുംഎന്നുറപ്പായതോട് പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ഉന്നതങ്ങളില്‍ശ്രമം ആരംഭിച്ചു. പച്ചമണ്ണ് ഖനനത്തിന് നേതൃത്വം നല്കി വരുന്നവരുടെ വാഹനങ്ങളില്‍ചിലപൊലീസ് ഉദ്യോഗസ്ഥര്‍സഞ്ചരിക്കുന്നതായും രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.ഇത്തരത്തില്‍ മണ്ണ് മാഫിയായമായി അടുത്തബന്ധമുള്ളവര്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നിടത്തോളം കാലം പച്ചമണ്ണ്, പാറലോബികള്‍ ശക്തമായി അടൂരില്‍ തഴച്ചുവളരും. അടൂര്‍ പൊലീസ് മണ്ണ് മാഫിയായ്‌ക്കെതിരെ നടപടി എടുക്കാത്തത് വന്‍പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്.സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി നാരായണന്‍ ഉത്തരവിട്ടു.
നേരത്തെ ഏനാത്ത് പൊലീസിന് മണ്ണ് മാഫിയാ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഏനാത്ത് അടൂര്‍ പോലീസ് സ്റ്റേഷനിലെ 11 പേരെ അന്വേഷണ വിധേയമായി തിരുവനന്തപുരം സിറ്റിയിലെക്ക് സ്ഥലം മാറ്റിയിരുന്നു. പത്തനംതിട്ട അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ. എസ്.പി പ്രദീപ് കുമാര്‍ നടത്തിയ മിന്നല്‍പരിശോധനയിലാണ് പോലീസ് മണ്ണ് മാഫിയാ ബന്ധത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്ന്പുറത്ത് വന്നത്.
Your comment?