ആന്റോആന്റണി MPയുടെ ദേഹത്ത്തൊടാന്തന്റേടമുള്ള ഏത്പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഇവിടെ ഉള്ളത്.?പഴകുളം മധുവിന്റെ പ്രസംഗം ഡോഷ്യല്‍ മീഡിയയില്‍
അടൂര്‍: ആന്റോ ആന്റണി MP യുടെ ദേഹത്ത് തൊടാന്‍ തന്റേടമുള്ള ഏത് പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഇവിടെ ഉള്ളത്….? ഒന്നു കാണട്ടെ…
കെപിസിസി സെക്രട്ടറി അഡ്വ. പഴകുളം മധുവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഉണ്ടായ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലതെത്തിയ പത്തനംതിട്ട സിഐ സുനില്‍കുമാറിന്റെ യും എസ്ഐ യു.ബിജുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിക്കരുതെന്ന് ആവശ്യപ്പെട്ട ആന്റോ ആന്റണി MP യുടെ പ്രൈവറ്റ് സെക്രട്ടറി സനലിനെ മര്‍ദ്ദിക്കുകയും, ഓഫീസില്‍ കമ്പ്യൂട്ടറുള്പ്പടെയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ആന്റോ ആന്റണി MP യെ അപമാനിക്കുന്ന തരത്തില്‍ സിഐ അപമര്യാദയായി സംസാരിക്കുകയും ചെയ്തിരുന്നത്ര. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉച്ചക്ക് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് നഗരത്തില്‍ നടത്തിയ പ്രതിഷേധയോഗത്തിലാണ് നേതാവിന്റെ ഈ മാസ് ഡയലോഗ്.
കെ.പി.സി.സി സെക്രട്ടറി അഡ്വ. പഴകുളം മധുവിന്റെ ഈ തകര്‍പ്പന്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘പത്തനംതിട്ടയിലെ പോലീസ് ഏമന്മാരോട് നമ്മുടെ നേതാവ് ‘, തുടങ്ങി നിരവധി ആമുഖ വരികളോടെയാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിന്റെ തകര്‍പ്പന്‍ പ്രസംഗം ഷെയര്‍ ചെയ്യുന്നത്.
വീഡിയോയില്‍ പ്രവര്‍ത്തകര്‍ ആവേശഭരിതരാകുന്നതും കാണാം.പോലീസിനെതിരെ അഡ്വ. പഴകുളം മധു നടത്തിയ തകര്‍പ്പന്‍ പ്രസംഗമാണ് ജില്ലയിലെ തന്നെ പ്രധാന ചര്‍ച്ചാ വിഷയം.
https://www.facebook.com/thoufeek.adoor/videos/1199667530176156/
Your comment?