അടൂര്‍: ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിക്കുന്ന മനോഹരമായ വീടിന്റെ മുന്നില്‍ ഒരു കാറ് കിടക്കുന്നത് കണ്ടാല്‍ ആര്‍ക്കും വലിയ അത്ഭുത മൊന്നും തോന്നേണ്ട കാര്യമില്ല. പക്ഷേ ആ കാറ് വളരെ പഴക്കമുള്ളതും ഇപ്പോള്‍ കാണാന്‍കൂടി ഇല്ലാത്തതുമായാല്‍ കാഴ്ചകാര്‍ക്ക് കൗതുകം കൂടും. അത്തരമൊരു’ കാറ്’ ചെങ്ങന്നൂര്‍ ഓതറയില്‍ പുതിയതായി നിര്‍മിച്ച പൂവരക്കല്‍ വീടിന്റെ മുറ്റത്ത് കിടപ്പുണ്ട്. 1916 കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന കാറ് കാണാന്‍ അടുത്തെത്തുമ്പോഴാണ് കൗതുകം അത്ഭുതത്തിന് വഴിമാറുന്നത്. ഇത് കാറല്ല…കാറിന്റെ മോഡല്‍ പട്ടികൂട് …ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന വീടിന്റെ മുന്നില്‍ ഒരുപട്ടികൂട് വേണമെന്ന് വീട്ടുടമസ്ഥന് നിര്‍ബന്ധമാണ്. പക്ഷേ അത് വളരെ വ്യത്യസ്തമായിരിക്കണം. ശില്പിയായ ശിലാസന്തോഷിനോട് ഇത് പറയുമ്പോള്‍ വീട്ടുടമസ്ഥന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. വീട്ടുടമസ്ഥന്റെ മനസ് വായിച്ചറിഞ്ഞ സന്തോഷ് ചോദിച്ചു, സര്‍ ഒരു കാറായാലോ…. ആളുകള്‍ വരുമ്പോള്‍ സാധാരണ രീതിയില്‍ പണികഴിപ്പിക്കുന്ന പട്ടികൂട് അഭംഗിയുണ്ടാക്കുമെന്നതിനാലാണ് കൂടിന് വെറൈറ്റി വേണമെന്ന് ചിന്തിച്ചത്. കാറ് ആയാല്‍ അതുകൊള്ളാമെങ്കിലും നിലവിലുള്ള മോഡലുകളായാല്‍ ശ്രദ്ധകുറയും. അതിനാലാണ് പഴയമോഡല്‍ നെറ്റില്‍ തെരഞ്ഞ് ശില്പിയായ ശിലാസന്തോഷ് കണ്ടെത്തിയതെന്ന് പറയന്നു.
സിമന്റ്‌റിലാണ് കാറിന്റെ നിര്‍മാണം. ഏകദേശം രണ്ട് ലക്ഷം രൂപ ചെലവായി. സിമന്റിലും തടിയിലും അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ശില്പിയാണ് സന്തോഷ്. ചക്കയും പ്ലാവും, വയലിന്‍, തണ്ണിമത്തന്‍, ശംഖ്, വാര്‍പ്പ്, കുട്ട , തുടങ്ങി 140ല്‍ അധികം മോഡലുകളില്‍ കിണര്‍ വര്‍ക്ക് സന്തോഷ് ചെയ്യുന്നുണ്ട്. 2500-ല്‍ അധികം പുരാവസ്തുക്കള്‍ സൂക്ഷിച്ച് സ്വന്തം വീട് മ്യൂസിയമാക്കി സൗജന്യമായി മറ്റുള്ളവരെ കാണിക്കുന്ന സന്തോഷിന് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/1948660118705948/videos/329797834436337/?xts[0]=33.%7B%22logging_data%22%3A%7B%22page_id%22%3A1948660118705948%2C%22event_type%22%3A%22clicked_all_page_posts%22%2C%22impression_info%22%3A%22eyJmIjp7InBhZ2VfaWQiOiIxOTQ4NjYwMTE4NzA1OTQ4IiwiaXRlbV9jb3VudCI6IjAifX0%22%2C%22surface%22%3A%22www_pages_home%22%2C%22interacted_story_type%22%3A%22565413710334575%22%2C%22session_id%22%3A%227f8847ac310defb62383269514e2de23%22%7D%7D
Your comment?