ആറന്മുള: പേമാരിയിലും ,വെള്ളപൊക്കത്താലും തകര്‍ന്ന ആറന്മുള നിവാസികള്‍ക്ക് സ്വാന്തനമായി പഞ്ചാബികള്‍ വന്നെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ പാര്‍ത്ഥസാരതി ക്ഷേത്ര നടപന്തലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഭക്ഷണസാധനങ്ങള്‍ സ്വന്തമായ് കൊണ്ട് വന്ന് പാചകം ചെയ്ത് നല്‍കി വരുന്നു .
ഇന്ത്യയിലെവിടെയും നടക്കുന്ന ദുരന്തങ്ങളില്‍ ഇവര്‍ വന്നെത്തി സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ക്ഷേത്രത്തിനുള്ളില്‍ കഴിയുന്ന കുട്ടികളും മുതിര്‍ന്നവരും അടക്കം അഞ്ഞൂറില്‍പരം ആളുകള്‍ക്കാണ് ഇവര്‍ ദിവസേന ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ‘. ഉത്തര കൊറിയ ആസ്ഥാനമായ ദുരന്തനിവാരണ സഹായ സംരക്ഷണ സമിതിയില്‍ അംഗങ്ങളായിട്ടുള്ളവരാണ് ഇവര്‍ .ഇവര്‍ക്ക് മലയാള ഭാഷ അറിയാത്തതിനാല്‍ ആറന്‍മുള കണ്ണാടിയുടെ ശില്‍പി മുരുഗനും സഘവുമാണ് ആശയ വിനിമയത്തിനായി സഹായിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ അധികം സന്തോഷമുണ്ടെന്നും ശില്‍പി മുരുഗന്‍ പറഞ്ഞു.
ഇതിനിടയില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിനകത്ത് നിന്ന് ഒഴിയണമെന്നും,ശുദ്ധികലശം നടത്തി പഴയ പടി പൂജകള്‍ ആരംഭിക്കണമെന്നും കൂട്ടി ചേര്‍ത്തു
Your comment?