അടൂര്‍: വിവാഹപാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം അരുവിക്കര കോലിയക്കോട് ‘ചന്ദ്രകാന്ത’ത്തില്‍ രവീന്ദ്രന്‍നായരുടെ മകന്‍ വിനോദ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ എം.സി റോഡില്‍ വടക്കടത്തുകാവിനു സമീപത്താണ് അപകടം. ആറന്മുള മല്ലപ്പുഴശേരി സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖ ജീവനക്കാരനായ വിനോദ് രാവിലെ ഓഫിസിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ അഘാതത്തില്‍
നിലത്തു വീണ ഇയാളുടെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഭാര്യ: രജിത. മക്കള്‍: അരുണ്‍, വര്‍ഷ.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?