5:32 pm - Thursday November 23, 1251

അടൂരിലേക്കു വരികയായിരുന്ന സ്വകാര്യ വോള്‍വോ ബസ് ഈറോഡില്‍ ലോറിയുടെ പിന്നിലിടിച്ച് നാലു മലയാളികള്‍ മരിച്ചു

Editor

പത്തനംതിട്ട: ബെംഗളൂരുവില്‍ നിന്ന് അടൂരിലേക്കു വരികയായിരുന്ന സ്വകാര്യ വോള്‍വോ ബസ് ഈറോഡില്‍ ലോറിയുടെ പിന്നിലിടിച്ച് സുവിശേഷ പ്രസംഗകയും മകനുമടക്കം നാലു മലയാളികള്‍ മരിച്ചു. എട്ടു പേര്‍ക്കു പരുക്കേറ്റു. അപ്പോസ്‌തോലിക് അസംബ്ലി സഭയിലെ സുവിശേഷ പ്രസംഗകയും സഭാ സീനിയര്‍ പാസ്റ്റര്‍ പന്തളം പകലോമറ്റം ഇടത്തറ മാവേലിത്തുണ്ടില്‍ ജിജോ ഏബ്രഹാമിന്റെ ഭാര്യയുമായ അഞ്ജലി പോള്‍ (37), ഏക മകന്‍ ആഷേര്‍ (10), അരുവിത്തുറ െസന്റ് ജോര്‍ജ് കോളജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി ഭരണങ്ങാനം വലിയപറമ്പില്‍ വി.ജെ.ജോര്‍ജ് (61), ബസ് ക്ലീനര്‍ പത്തനംതിട്ട തേക്കുതോട് പൂച്ചക്കുളം പാലനില്‍ക്കുന്നതില്‍ പരേതനായ ശശിയുടെ മകന്‍ സിദ്ധാര്‍ഥ് (28) എന്നിവരാണ് മരിച്ചത്. പാസ്റ്റര്‍ ജിജോ അടക്കം പരുക്കേറ്റവരെ ഈറോഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരു മഡിവാളയില്‍ നിന്നു ബുധനാഴ്ച രാത്രി ഒന്‍പതിനു പുറപ്പെട്ട ‘കേരളാ ലൈന്‍സ്’ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈറോഡ് ശങ്കഗിരി ഗേറ്റിനു സമീപം ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കാറ്റാടിക്കഴ കയറ്റിയ ലോറിയുടെ പിന്നില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. കാറ്റാടി കമ്പുകള്‍ ഉള്ളിലേക്ക് ഇടിച്ചു കയറി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

ബെംഗളൂരു ബഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയില്‍ സുവിശേഷ യോഗത്തിനുശേഷം മടങ്ങുകയായിരുന്നു പാസ്റ്റര്‍ ജിജോയും കുടുംബവും.അഞ്ജലിയും ആഷേറും മുന്‍ സീറ്റിലായിരുന്നു. പാസ്റ്റര്‍ ജിജോ രണ്ടു നിര സീറ്റ് പിന്നിലായിരുന്നതിനാലാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. അഞ്ജലി പോളിന്റെയും ആഷേറിന്റെയും മൃതദേഹങ്ങള്‍ പന്തളം ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

തണ്ണിത്തോട് എഴിയത്ത് ചാരുംമൂട്ടില്‍ വര്‍ഗീസിന്റെയും പരേതയായ ലീലാമ്മയുടെയും ഇളയമകളാണ് അഞ്ജലി. മലങ്കര കത്തോലിക്കാ സഭയില്‍ ഡോട്ടേഴ്‌സ് ഓഫ് മേരി സന്യാസിനീസഭയില്‍ സിസ്റ്ററായി സേവനം അനുഷ്ഠിച്ചതിനു ശേഷം 2001ല്‍ ആണ് അപ്പോസ്‌തോലിക് അസംബ്ലി സഭയില്‍ ചേര്‍ന്നത്. തുമ്പമണ്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഷേര്‍.

ബെംഗളൂരുവില്‍ മകളെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു റിട്ട. പ്രഫസര്‍ വി.ജെ.ജോര്‍ജ് (61). സംസ്‌കാരം ഇന്നു നാലിന് മാര്‍ ജേക്കബ് മുരിക്കന്റെ കാര്‍മികത്വത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: വടക്കന്‍ പറവൂര്‍ ഊക്കന്‍ ശാന്തി ജോര്‍ജ് (റിട്ട. ഉദ്യോഗസ്ഥ, കാത്തലിക് സിറിയന്‍ ബാങ്ക്, പാലാ). മക്കള്‍: ജീന അനൂപ്, ഡോ. സീന ജോര്‍ജ്. മരുമകന്‍: അനൂപ് തേവര, കോട്ടയം (സി ഡോട്ട്, ബാംഗ്ലൂര്‍)ആറു വര്‍ഷമായി ടിപ്പര്‍ ലോറി ജോലിക്കാരനായിരുന്ന സിദ്ധാര്‍ഥിന്റെ ബെംഗളൂരു ബസിലെ ആദ്യ യാത്രയായിരുന്നു. അവിവാഹിതനാണ്. അമ്മ: സുജ. സഹോദരി: പൗര്‍ണമി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധി അന്തരിച്ചു

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ