പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി: ഒന്നാംക്ലാസ്സുകാരന്‍ വേറിട്ട മാതൃകയാകുന്നു
അടൂര്‍. പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ഒന്നാം ക്ലാസുകാരനും. അടൂര്‍ വെള്ളക്കുളങ്ങര സനില്‍ മന്ദിരത്തില്‍ സനിലിന്റെ മകന്‍ ശരണാണ് നാലു ദിവസമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമാകുന്നത് . ശരണിന്റെ മാതാവ് ആശ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും എന്‍ എസ്.എസ് പ്രോഗ്രാം ഓഫീസറുമാണ്.
ആശയും കോളേജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും ദുരിതാശ്വാസ ക്യാമ്പുകളിലെക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററിലെ പ്രധാന ഹബിലാണ് സേവനം ചെയ്യുന്നത്. കലയപുരം മാര്‍ ഇവാനിയോസ് ബഥനി സീനിയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശരണ്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മയോടൊപ്പം കൂടുകയായിരുന്നു.
ഇതിനോടകം തന്നെ ക്യാമ്പിലുള്ളവരുടെ പൊന്നോമനയായി ശരണ്‍ മാറിക്കഴിഞ്ഞു. 150 വോളണ്ടിയേഴ്സും 70 ഉദ്യോഗസ്ഥരുമാണ് ഹബില്‍ ഉള്ളത്. വലിയ പായ്ക്കറ്റുകളിലെത്തുന്ന ബിസ്‌ക്കറ്റ്, വെള്ളം, റസ്‌ക്ക്, ബണ്ണ്, പച്ചക്കറി, മറ്റ് നിത്യോപകയോഗ സാധനങ്ങള്‍ വസ്ത്രം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ചെറിയ കിറ്റുകളാക്കി വയ്ക്കുന്ന ജോലിയാണ് ശരണ്‍ ചെയ്യുന്നത്. ഇവ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
രാവിലെ 9 മണിക്ക് എത്തുന്ന ശരണ്‍ രാത്രി പത്ത് മണിയോടെ അമ്മയോടൊപ്പം മടങ്ങുന്നത് ഓരോ ദിവസവും നിത്യോപയോഗ സാധനങ്ങളു ടെ സംഭരണ കേന്ദ്രത്തില്‍ പോകാന്‍ ശാഠ്യം പിടിക്കുന്ന ശരണ്‍ വേറിട്ട മാതൃകയാകുന്നു.
https://www.facebook.com/adoorvartha/videos/1135123993308076/
Your comment?