പ്രളയക്കെടുതിയില്‍ സര്‍വരും കേരളത്തെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ അപഹാസം നിറഞ്ഞ കമന്റുമായി എത്തിയ യുവാവിന് ജോലി പോയി. മസ്കത്തില് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്ത രാഹുല്‍ സിപി പുത്തലാത്തിനെയാണ് കമ്പനി പുറത്താക്കിയത്. രാഹുലിനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനം കടന്നും ഒഴുകിയ കാരുണ്യത്തിന്റെ കാഴ്ചകളില്‍ അശ്ലീലം നിറച്ച യുവാവിന് സമൂഹമാധ്യമങ്ങളില്‍ ശകാരം നിറഞ്ഞിരുന്നു. നാപ്കിന് ആവശ്യപ്പെട്ടപ്പോള്‍ കോണ്ടം തരാം എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട രാഹുല്‍ സിപി പുത്തലാത്ത് പിന്നാലെ ഒടുവില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മാപ്പ് അപേക്ഷ.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SPECIAL
Your comment?