മസ്‌കത്ത്: കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റി. മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറവുമായി സഹകരിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന് ഒഐസിസി അധ്യക്ഷന്‍ സിദ്ദീഖ് ഹസന്‍ അറിയിച്ചു. റീജിയണല്‍ കമ്മിറ്റികള്‍ ശേഖരിക്കുന്ന വസ്തുക്കള്‍ മീഡിയ ഫോറം പ്രതിനിധികളെ ഏല്‍പ്പിക്കും.
കേരളത്തില്‍ കനത്ത മഴക്ക് ശമനം ഉണ്ടായതിനെ തുടര്‍ന്ന് കെടുതികള്‍ക്കു അയവു വന്നിട്ടുണ്ടെങ്കിലും ഒട്ടേറെ പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. സ്വന്തം വീടുകളിലേക്കു മടങ്ങിയവര്‍ക്ക് കൈത്താങ്ങായി നില്‍ക്കാനും ഒഐസിസി സ്വരൂപിക്കുന്ന വസ്തുക്കള്‍ വിതരണം ചെയ്യും. ഇപ്പോള്‍ പണത്തേക്കാള്‍ കൂടുതല്‍ ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എന്നാല്‍, നേരിട്ട് കാര്‍ഗോ അയക്കുന്നതിലുള്ള ആശയകുഴപ്പം നിലനില്‍ക്കുന്നതിനാല്‍ പല സന്നദ്ധ സംഘടനകള്‍ക്കും സാധനങ്ങള്‍ അയക്കാന്‍ കഴിയുന്നില്ല.
ഇന്ത്യന്‍ മീഡിയ ഫോറം വിവിധ വിമാന കമ്പനികള്‍ വഴിയും കാര്‍ഗോ സ്ഥാപനങ്ങള്‍ വഴിയും ദിനംപ്രതി സാധനങ്ങള്‍ അയക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍ ഇത് ഒഐസിസിയും ഉപയോഗപ്പെടുത്തും. അവധി ദിവസങ്ങള്‍ പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി ഉത്പന്നങ്ങള്‍ ശേഖരിക്കുമെന്നും സിദ്ദിക്ക് ഹസ്സന്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സാധനങ്ങള്‍ നല്‍കാന്‍ താത്പര്യം ഉള്ളവര്‍ നിധീഷ് മാണി: 99240962, ജോളി മേലേത്: 99734459, ബിന്ദു പാലക്കല്‍: 92297644 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Your comment?