ദോഹ: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ബര്‍സാന്‍ ഹോള്‍ഡിങ്‌സിന്റെ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിച്ചു. കേന്ദ്രത്തില്‍ നിര്‍മാണത്തിലിരിക്കുന്നതും നിര്‍മാണം പൂര്‍ത്തിയായതുമായ പദ്ധതികള്‍ വിലയിരുത്താന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം.
ഖത്തര്‍ സായുധ സേനയ്ക്കായി ബര്‍സാന്‍ ഹോള്‍ഡിങ്‌സ് വികസിപ്പിക്കുന്ന ആയുധങ്ങളുള്‍പ്പെടെയുള്ള പദ്ധതികള്‍ അമീര്‍ വിലയിരുത്തി. ആയുധ നിര്‍മാണത്തിനുള്ള സൈനിക സാമഗ്രികളുടെ വിതരണമുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അമീറിനോടു വിശദീകരിച്ചു. ഖത്തരി, രാജ്യാന്തര പ്രതിരോധ കമ്പനികളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതികളും അമീര്‍ വിലയിരുത്തി. പ്രതിരോധം, സുരക്ഷ കണ്‍സല്‍റ്റിങ്, സൈബര്‍ സുരക്ഷ അക്കാദമി, പ്രതിരോധ, സുരക്ഷ മേഖലകളില്‍ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകള്‍, മനുഷ്യ വിഭവ ശേഷി വികസന പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് അമീറിനോടു വിശദീകരിച്ചു.
Your comment?