കുടുംബവഴക്കിനെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് വിമാനം വീടിനുമുകളില്‍ ഇടിപ്പിച്ച് ആത്മഹത്യ ചെയ്തു
പെയ്‌സണ്‍: കുടുംബവഴക്കിനെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് വിമാനം വീടിനുമുകളില്‍ ഇടിപ്പിച്ച് ആത്മഹത്യ ചെയ്തു. വീടിനു മുന്‍വശം അഗ്‌നിഗോളമായി മാറിയെങ്കിലും ഭാര്യയും കുട്ടിയും അപകടം കൂടാതെ രക്ഷപ്പെട്ടു.
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ പരാതിയനുസരിച്ച് ഭര്‍ത്താവ് ഡ്വയനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു രാത്രി തന്നെ ജാമ്യത്തില്‍ ഇറങ്ങിയ ഡ്വയന്‍ വീടിനു പതിനാലു മൈല്‍ അകലെയുള്ള തൊഴിലുടമയുടെ വിമാനം തട്ടിയെടുത്താണു വീടിനു നേരെ പറത്തിയത്. പരിചയ സമ്പന്നനായ പൈലറ്റ് ആയിരുന്നു 47 കാരനായ ഡ്വയന്‍.
സ്പാനിഷ് ഫോര്‍ക്ക് – സ്പ്രിങ് വില്ല എയര്‍പോര്‍ട്ടിലായിരുന്നു വിമാനം കിടന്നിരുന്നത്. വീടിനെ ലക്ഷ്യമാക്കി പറന്ന വിമാനം വൃക്ഷ തലപ്പുകളില്‍ തട്ടിയതിനാല്‍ വീടിനകത്തേക്ക് പ്രവേശിപ്പിക്കുവാന്‍ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തില്‍ വിമാനവും വീടിന്റെ മുന്‍വശവും തകര്‍ന്നു. ഡ്വയന്‍ വിമനത്തിനകത്തു വച്ചു തന്നെ മരിച്ചു.
എട്ട് ഡൊമസ്റ്റിക് വയലന്‍സ് കേസുകള്‍ ഇവരുടെ പേരില്‍ ചാര്‍ജ് ചെയ്തിരുന്നു. കൗണ്‍സിലിങ്ങിനു ഭാര്യയും ഭര്‍ത്താവും സമ്മതിച്ചിരുന്നതാണെന്നും പെയ്‌സണ്‍ പൊലീസ് സര്‍ജന്റ് നവോമി സാഡൊവല്‍ പറഞ്ഞു.
Your comment?